Malayali Live
Always Online, Always Live

ന്യൂ ഇയർ സമ്മാനമായി അഹാന ആരാധകർക്ക് കൊടുത്തത് കണ്ടോ; ആശംസകളുമായി ആരാധകരും..!!

2,852

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി നായികയായി എത്തിയ നടിയാണ് അഹാന കൃഷ്ണകുമാർ അതിലുപരി പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയാണ് അഹാന. തുടർന്ന് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള വന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായി വേഷം ചെയ്ത അഹാന ടോവിനോ തോമസിന്റെ നായികയായി ലൂക്കയിൽ എത്തിയതോടെയാണ് ഏറെ ശ്രദ്ധേയയാത്.

അഹാനക്ക് നാല് മൂന്ന് സഹോദരിമാർ ആണ് ഉള്ളത്. നിരവധി വിശേഷങ്ങൾ പങ്കു വെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആണ് അഹാനയും കുടുംബവും. യൂട്യൂബിൽ ചാനൽ വഴി നിരവധി വിഡിയോകളുമായി എത്തുന്ന അഹാന എല്ലാ വിശേഷങ്ങളും ആഘോഷങ്ങൾ ആക്കാറുണ്ട്. ഇപ്പോഴിതാ പുതു വർഷം പിറക്കുമ്പോൾ പുത്തൻ ചിത്രങ്ങൾ ആരാധകർക്ക് സമ്മാനിക്കുകയാണ് അഹാന.

Ahaana krishna

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ആണ് ഫോട്ടോസ് ഷെയർ ചെയ്തിരിക്കുന്നത്. കിടിലൻ ലൈറ്റിങ്ങിൽ ബ്ലാക്ക് ഡ്രെസ്സിൽ ആണ് അഹാന എത്തിയിരിക്കുന്നത്. ആറോളം ഫോട്ടോക്ക് 1500 ഓളം കമെന്റുകൾ ആണ് ആരാധകർ നൽകി ഇരിക്കുന്നത്.

Ahaana Krishna