Malayali Live
Always Online, Always Live

മോഹൻലാലിനെ മോശം പദപ്രയോഗത്തിൽ കൂടി അപമാനിച്ചു ഫ്ലവേർസ് ചാനൽ; ആരാധകരുടെ പ്രതിഷേധത്തിൽ ഭയന്ന് മാപ്പ് പറഞ്ഞു ചാനൽ..!!

2,791

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ആണ് മോഹൻലാൽ. ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ അടക്കം ചെയ്യുന്ന മോഹൻലാൽ ആരാധകർ സോഷ്യൽ മീഡിയയിൽ അടക്കം സജീവ സാന്നിദ്യം ആണ്. ഇപ്പോഴിതാ മലയാളത്തിലെ ലീഡിങ് ചാനലുകളിൽ ഒന്നായ ഫ്ലവേർസ് ചാനലിന്റെ ഏറെ ആരാധകർ ഉള്ള പ്രോഗ്രാമിൽ ഒന്നായ സ്റ്റാർ മാജിക്കിൽ കൂടി മോഹൻലാലിനെ അപമാനിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ സ്കിറ്റിൽ ആണ് മോഹൻലാലിനെതിരെ മോശം പരാമർശം നടത്തിയത്. മോശം പരാമർശം ഉള്ള വീഡിയോ യൂട്യൂബിൽ എത്തിയതോടെ ആണ് ആരാധകർ പ്രതിഷേധം കൂടുതൽ നടത്തിയത്. ഡിസ് ലൈക്ക് ക്യാമ്പയിൻ റിപ്പോർട്ടിങ് എന്നിവ നടത്തിയ വീഡിയോ ചാനൽ അധികൃതർ ഇപ്പോൾ പ്രൈവറ്റ് ആക്കിയിരിക്കുകയാണ്.

ലാലേട്ടൻ എന്നതിനുപകരം ലാലപ്പൻ എന്ന് ഉപയോഗിച്ച് മോഹൻലാലിനെ അധിക്ഷേപിക്കുകയായിരുന്നു എന്ന് നവ മാധ്യമങ്ങൾ ഉൾപ്പെടെ നിരവധി വ്യക്തികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അത് അറിഞ്ഞുകൊണ്ട് വന്ന ഒരു തെറ്റല്ലെന്നും അറിയാതെ വന്ന ഒരു പിഴ ആണെന്നും ചാനൽ ഏറ്റുപറഞ്ഞു. മോഹൻലാലിനെ അധിക്ഷേപിക്കാൻ വേണ്ടി ഉദ്ദേശിച്ച് ചെയ്തതല്ല എന്നാണ് സ്റ്റാർ മാജിക് പറയുന്നത്.

Posted by Flowers TV on Sunday, 16 August 2020

ഞങ്ങൾ എല്ലാവരും മോഹൻലാൽ എന്ന താരത്തിനെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നവർ ആണെന്ന് ചാനെൽ അധികൃതർ പറയുന്നു. ഇത്തരത്തിൽ ഉള്ള ഒരു മോശം സംഭവം ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നുള്ള കുറിപ്പ് ഇറക്കിയതിന് പിന്നാലെ ആ വാക്കുകൾ പറഞ്ഞ ജോബി എന്ന കലാകാരൻ വീഡിയോ വഴി മാപ്പു പറയുകയും ചെയ്തിരിക്കുകയാണ്.

To whoever it may concern,It has come to our notice that a recent Star Magic Episode had mentioned Mohanlal sir during…

Posted by Flowers TV on Sunday, 16 August 2020