Malayali Live
Always Online, Always Live

ആൻ അഗസ്റ്റിൻ വിവാഹമോചിതയാകുന്നു; വർഷങ്ങളുടെ പ്രണയത്തിന് ശേഷമുള്ള വിവാഹമായിരുന്നു..!!

3,376

നടൻ അഗസ്റ്റിന്റെ മകൾ എന്ന ലേബലിൽ മലയാള സിനിമ ലോകത്തേക്ക് എത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. ഇപ്പോൾ താരം വിവാഹ മോചനം നേടുന്നു എന്ന വാർത്ത ആണ് പുറത്തു വരുന്നത്. ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ആണ് ആനിന്റെ ഭർത്താവ്.

വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബ കോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9 നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിന് നോട്ടീസ് അയച്ചു. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ കൂടി ആണ് ആൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ ഏറെ പ്രശസ്തനായ ഛായാഗ്രാഹകൻ ആണ് ജോമോൻ ടി ജോൺ.

ഇരുവരും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇത് വരെയും സാമൂഹിക മാധ്യമങ്ങളിൽ വാർത്ത ആയില്ല എങ്കിൽ കൂടിയും വിവാഹ മോചന വാർത്ത സത്യം ആണെന്ന് ജോമോൻ ടി ജോൺ തന്നെ സ്ഥിരീകരണം നടത്തി. ഞങ്ങൾ ഒന്നിച്ചു എടുത്ത തീരുമാനം ആണെന്നും ജീവിതത്തിൽ ഒന്നിച്ചു മുന്നോട്ട് പോകാൻ ഉള്ള സാഹചര്യം ഇല്ല എന്നാണ് ജോമോൻ പറയുന്നത്.

ഇരുവരും തമ്മിൽ ഉള്ള പ്രണയ ഗോസിപ്പുകൾ സാമൂഹിക മാധ്യങ്ങളിൽ അടക്കം വാർത്ത ആയിരുന്നു. തുടർന്ന് രണ്ടു വർഷത്തെ പ്രണയത്തിന്റെ ഒടുവിൽ 2014 ൽ ആണ് ഇരുവരും വിവാഹം കഴിക്കുന്നത്. അടുത്തിടെ പൊതുവേദിയിലും ടെലിവിഷൻ പരിപാടികളിലുമൊക്കെ ആൻ പങ്കെടുത്തിരുന്നു. അതുപോലെ സോഷ്യൽ മീഡിയ പേജുകളിലൂടെ കിടിലൻ ഫോട്ടോസും പങ്കുവെക്കാറുണ്ടായിരുന്നു.

അന്ന് മുതൽ നടി വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന് അറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. സോഷ്യൽ മീഡിയയിൽ സജീവമായി പോസ്റ്റുകൾ ഇടാറുള്ള നടി വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രം ആണ് അഭിനയിച്ചിട്ടുള്ളത്.