Malayali Live
Always Online, Always Live

ഭംഗി ഇല്ലാത്തതിന്റെ പേരിൽ ഒട്ടേറെ തവണ എന്നെ മാറ്റി നിർത്തിയിട്ടുണ്ട്; തൊടുപുഴക്കാരുടെ ഐശ്വര്യ റായി പറയുന്നു..!!

7,596

ടിക് ടോക്കിൽ വിഡിയോകൾ ചെയ്തു ശ്രദ്ധ നേടിയ തൊടുപുഴ സ്വദേശിയായ പെൺകുട്ടിയാണ് അമൃത സജു. നിരവധി ടിക്ക് ടോക് താരങ്ങൾ ഉണ്ടെങ്കിൽ കൂടിയും അമൃത കൂടുതൽ ശ്രദ്ധ നേടാൻ കാരണം ലോക സുന്ദരി ഐശ്വര്യ റായിയെ പോലെ തോന്നുന്നത് തന്നെ ആണ്.

മേക്കപ്പ് ഇട്ടാൽ താൻ ഐശ്വര്യ റായിയെ പോലെ തന്നെ ആകും എന്നാണ് തന്നോട് പറഞ്ഞത് എന്ന് പറയുന്ന അമൃത. തന്നെ കണ്ടാൽ ഇങ്ങനെ തോന്നും എന്ന് ആദ്യം പറഞ്ഞത് സഹോദരി ആണെന്ന് അമൃത പറയുന്നു. ടിക് ടോക്ക് ഇന്ത്യയിൽ നിരോധിച്ചു എങ്കിൽ കൂടിയും താരത്തിന് ഒട്ടേറെ ആരാധകർ ഉണ്ട് ഇപ്പോൾ.

ഒരു ആരാധിക ഇന്റർവ്യൂവിൽ ആണ് അമൃത സജുവിന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് ചോദിച്ചത്. ഐശ്വര്യ റായിയുടെ അത്രേം തോന്നിക്കുന്ന ഭംഗിയുടെ രഹസ്യം താരം പറയുന്നത് ഇങ്ങനെ. തന്റെ സൗന്ദര്യത്തിന് അങ്ങനെ ഒരു രഹസ്യം ഒന്നും ഇല്ല എന്ന് പറയുന്ന അച്ഛനും അമ്മയിൽ നിന്നും കിട്ടിയത് ആണെന്ന് പറയുന്ന അമൃത എങ്ങനെയൊക്കെയോ ഇങ്ങനെ വന്നു എന്നാണ് പറയുന്നത്.

ഭംഗി ഇല്ലാത്തതിന്റെ പേരിൽ റിജക്ഷൻ വരെ വന്നിട്ടുള്ള ആളാണ് ഞാൻ. ഇപ്പോൾ ടിക് ടോക്ക് വീഡിയോ ഒക്കെ വന്നപ്പോൾ ആണ് താൻ ഒരു സുന്ദരിയാണ് എന്ന് പലരും അംഗീകരിച്ചത് എന്ന് അമൃത സജു പറയുന്നു.