Malayali Live
Always Online, Always Live

ഞാൻ ഏഴുമാസം ഗർഭിണി; അമ്പിളി എന്നെ പീ.ഡി.പ്പിച്ചട്ടില്ല; കേസിന് പിന്നിൽ ചതിയാണ്; കാമുകിയുടെ വോയിസ് പുറത്ത്..!!

4,802

കഴിഞ്ഞ ദിവസം ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണി ആക്കിയ സംഭവത്തിൽ ടിക് ടോക്ക് താരം അമ്പിളി എന്ന വിഗ്നേഷ് കൃഷ്ണയെ പോലീസ് പിടികൂടിയത്. എന്നാൽ ഇപ്പോൾ അമ്പിളിയുടെ ഇൻസ്റ്റാഗ്രാം ഐഡി വഴി വന്ന ഒരു ഓഡിയോ സന്ദേശം ആണ് ശ്രദ്ധ നേടുന്നത്. അമ്പിളി തന്നെ പീ.ഡി.പ്പിച്ചട്ടില്ല എന്നും സ്വന്തം ഇഷ്ടത്തോടെ ആണ് അമ്പിളിക്ക് ഒപ്പം പോയത് എന്നും പെൺകുട്ടിയുടെ വോയിസിൽ പറയുന്നു.

വിഗ്നെഷിനെതിരെയുള്ള വാർത്ത വ്യാജമാണ് എന്നും കെട്ടിച്ചമച്ചത് ആണെന്നും അതിന് പിന്നിൽ പോലീസ് ആണ് എന്നും പെൺകുട്ടി പറയുന്നു. അമ്പിളി കേസിലെ പീ.ഡി.പ്പിക്കപ്പെട്ടു എന്ന് പറയുന്ന കുട്ടി ഞാനാണ്. ഇത് വ്യാജ വാര്ത്തയാണ്. ഇതാരും വിശ്വസിക്കരുത്. നിങ്ങൾ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം. അമ്പിളി എന്നെ പീ.ഡി.പ്പിച്ചെന്ന് പറയുന്നത് നുണയാണ്. എല്ലാം പൊലീസുകാർ കെട്ടിച്ചമച്ച കഥകളാണ്.

എന്റെ ഇഷ്ടപ്രകാരമാണ് ഞാൻ അമ്പിളിയുടെ കൂടെ പോയത്. ഇത്രയും നാൾ ഞാൻ അമ്പിളിയുടെ കൂടെത്തന്നെയായിരുന്നു. ഇപ്പോൾ ഞാൻ ഏഴു മാസം ഗർഭിണിയാണ്. പൊലീസുകാർ അമ്പിളിയെ ഓടിച്ചിട്ട് പിടിച്ചു എന്ന് പറയുന്നതൊന്നും സത്യമല്ല. ഇന്നലെ പൊലീസുകാർ വീട്ടിൽ വന്ന് അച്ഛന്റെ കാല് പിടിച്ചു തിരിച്ചു. കാല് പിടിച്ചൊടിച്ച് അവനെവിടെയെന്ന് ചോദിച്ച് തല്ലി. എന്നെ മാനസികമായി ബുദ്ധമുട്ടിച്ചു. അതൊക്കെ ഞാൻ ക്ഷമിച്ചു.

അതുകഴിഞ്ഞ് അച്ഛനെ തല്ലിയപ്പോഴാണ് അമ്പിളി സ്വയം പിടികൊടുത്തത്. അല്ലാതെ പൊലീസുകാർ ഓടിച്ചിട്ട് പിടിച്ചെന്നു പറയുന്നത് സത്യമല്ല. ഞാൻ ഇത്രയും നാൾ അവന്റെ കൂടെത്തന്നെയായിരുന്നു. അമ്പിളിക്കെതിരെ മൊഴി കൊടുത്താൽ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സർക്കാർ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് അഞ്ച് ലക്ഷം രൂപയൊന്നും വേണ്ട. നിങ്ങളിപ്പോൾ ട്രോളുന്നുണ്ടല്ലോ.

https://www.instagram.com/tv/CQCurAQDmmA/?utm_medium=copy_link

നിങ്ങൾ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്? ഇതൊക്കെ ഫേക് ന്യൂസാണ്’. പെണ്കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് അമ്പിളിയെ അറസ്റ്റ് ചെയ്തത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിന്നാണ് യുവാവിനെ പൊലീസ് പിടികൂടിയെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. സിഐ എംകെ മുരളിയുടെ നിർദ്ദേശ പ്രകാരം എസ് ഐ ഉദയ കുമാർ സിപിഒമാരായ അസിൽ സജീവ് എന്നിവരാണ് അമ്പിളിയെ അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിരുന്നു. ടിക് ടോക് വീഡിയോയിലൂടെ അമ്പിളി എന്ന പേരിൽ പ്രതി ശ്രദ്ധേയനാവുന്നത്. നിരവധി വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.