Malayali Live
Always Online, Always Live

ഇങ്ങനെയും സ്ത്രീകൾ ഉണ്ടോ; എന്റെ ജീവിതം തകർക്കരുതെന്ന് പറഞ്ഞു; ഞാൻ ആ പാട്ടിലൂടെ പറഞ്ഞത് എന്റെ ജീവിതം തന്നെയാണ്; അമ്പിളി ദേവി..!!

3,362

ആദിത്യനും അമ്പിളി ദേവിയും തമ്മിൽ നടന്ന വിവാദ വിവാഹം വീണ്ടും വിവാദത്തിലേക്ക്. വിവാഹം കഴിഞ്ഞു കുഞ്ഞും ജനിച്ച ശേഷം ആണ് ഇപ്പോൾ ആദിത്യൻ ജയന് 16 മാസം ആയി വിവാഹിതയായ മറ്റൊരു സ്ത്രീയുമായി ബന്ധം ഉള്ളതായി അമ്പിളി ദേവി അറിയുന്നത്. തൃശൂർ ഉള്ള യുവതിയുമായി ആണ് ആദിത്യൻ പ്രണയത്തിൽ ആയിരിക്കുന്നത്.

ബിസിനസ് ആവശ്യമായി തൃശ്ശൂരിൽ താമസിക്കുന്നത് എന്നാണ് ഇത്രയും കാലം തന്നോട് പറഞ്ഞിരുന്നത് എന്നാണ് അമ്പിളി ദേവി പറയുന്നത്. എന്നാൽ ഇപ്പോൾ തനിക്ക് വിവാഹ മോചനം നൽകണം എന്ന ആവശ്യവുമായി ആദിത്യൻ ജയൻ തനിക്ക് മുന്നിൽ എത്തി എന്നാണ് അമ്പിളി ദേവി പറയുന്നത്.

എന്നാൽ താൻ വിവാഹ മോചനം നൽകാൻ ഇപ്പോൾ തയ്യാറല്ല എന്നാണ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമ്പിളി ദേവി വെളിപ്പെടുത്തൽ നടത്തിയത്. നേരത്തെ രണ്ടാം വിവാഹം ആയി ആണ് ആദിത്യനും അമ്പിളി ദേവിയും വിവാഹം കഴിക്കുന്നത്. അമ്പിളി ദേവിക്ക് ആദ്യ ബന്ധത്തിൽ ഒരു കുട്ടിയും രണ്ടാം ബന്ധത്തിൽ ഒരു കുഞ്ഞും ഉണ്ട്.

ആ സ്ത്രീയോട് താൻ ഭർത്താവിനെ വിട്ടു നൽകുന്നതിനായി സംസാരിച്ചു എങ്കിൽ കൂടിയും വഴങ്ങിയില്ല എന്നാണ് താരം പറയുന്നത്. ഈ മാർച്ചിൽ ആണ് ഞാൻ ആദിത്യൻ ഒരു സ്ത്രീയുമായി പ്രണയത്തിൽ ആയ വിവരം അറിയുന്നത്. തൽക്കാലം ഞാൻ വിവാഹ മോചനത്തെ കുറിച്ച് ആലോചിക്കുന്നില്ല എന്നാണ് ഇപ്പോൾ അമ്പിളി ദേവി പറയുന്നത്.

വിവാഹം കഴിഞ്ഞു ഗർഭിണിയായ ഒരു കുട്ടിയുടെ അമ്മകൂടിയായ ഒരു പെണ്ണിന്റെ ഭർത്താവിനെ എങ്ങനെയാണ് ഇങ്ങനെ തട്ടിയെടുക്കാൻ തോന്നുന്നത് എന്ന് അമ്പിളി ദേവി ചോദിക്കുന്നു. തൃശൂരുള്ള വിവാഹിതയായ സ്ത്രീയുമായി ആദിത്യൻ പ്രണയത്തിലാണെന്നും അവർക്കൊപ്പം ജീവിക്കാൻ തന്നോട് വിവാഹ മോചനം ആവശ്യപ്പെടുന്നുവെന്നുമാണ് അമ്പിളി പറയുന്നത്.

മറ്റൊരു കുടുംബവും മകനുമുള്ള ആ സ്ത്രീയുമായും താൻ സംസാരിച്ചെന്നും അവരും ആദിത്യനുമായുള്ള ബന്ധത്തിൽ നിന്നു പിൻമാറാൻ തയാറല്ലെന്നും അമ്പിളി വ്യക്തമാക്കുന്നു. നിയമപരമായി ഞാനും ആദിത്യനും ഭാര്യ ഭർത്താക്കന്മാർ ആണെങ്കിൽ കൂടിയും ഞങ്ങൾ ഒന്നിച്ചു അല്ല ഇപ്പോൾ ജീവിക്കുന്നത് എന്നാണ് അമ്പിളി ദേവി പറയുന്നത്.

നിലവിൽ ആദിത്യനുമായി പ്രണയത്തിൽ ആയ യുവതി വിവാഹിത ആണെന്നും അവർ വിവാഹ മോചന നടപടികൾ സ്വീകരിച്ചു വരുക ആണെന്നു അമ്പിളി ദേവി പറയുന്നു. 16 മാസം ആയി ആദിത്യൻ ആ സ്ത്രീയുമായി പ്രണയത്തിൽ ആണെന്ന് തന്നോട് പറഞ്ഞു എന്ന് അമ്പിളി ദേവി പറയുന്നു. അദ്ദേഹം തൃശൂരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഞങ്ങളുടെ വിവാഹം നടക്കുന്ന കാലത്തേ അദ്ദേഹം അവിടെയായിരുന്നു. അവിടെയാണ് കൂടുതൽ സമയവും.

അവിടെ ബിസിനസ്സാണ് എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ഞാൻ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നു പറഞ്ഞു. ആ സ്ത്രീയോടും ഞാൻ സംസാരിച്ചിരുന്നു. ഞങ്ങളുടെ ജീവിതം തകർക്കരുതെന്നു പറഞ്ഞു. അവരും പിന്മാറാൻ തയാറല്ല. ഇങ്ങനെയും സ്ത്രീകളുണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത്.

മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ മക്കളുള്ള ഒരു അച്ഛനെ അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയാണ് പ്രസവിച്ചു കിടക്കുകയാണ് എന്നു പോലും ചിന്തിക്കാതെ അടുപ്പത്തിലാകുന്നത് എന്തു കഷ്ടമാണ്. ആ സ്ത്രീ വിവാഹിതയാണ്. ഒരു മകനുണ്ട്. സ്വന്തം കുടുംബം കളഞ്ഞ് മറ്റൊരു കുടുംബം കൂടി തകർക്കുകയാണ്. ആരും ഇങ്ങനെയൊന്നും ചെയ്യരുത്. ഒരു സ്ത്രീയും ഇങ്ങനെ ചെയ്യാൻ പാടില്ല. അവരും ഭർത്താവിനെ വിവാഹ മോചനം ചെയ്തെന്നാണ് അറിഞ്ഞത്.