Malayali Live
Always Online, Always Live

ഇതാണ് ആദിത്യന്റെ കാമുകിയെന്ന് ആരോപിക്കുന്നയാൾ; അമ്പിളി ആദിത്യൻ വിഷയത്തിൽ തന്റെ പ്രതികരണവുമായി ഗ്രീഷ്മ രംഗത്ത്..!!

4,564

അമ്പിളി ദേവി ആദിത്യൻ വിഷയത്തിൽ അമ്പിളിയിൽ ആരോപണവിധേയയായ ഗ്രീഷ്മ തന്റെ ഭാഗത്തെ ന്യായങ്ങൾ നിരത്തി രംഗത്ത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് സീരിയൽ ദമ്പതികളുടെ വിഷയത്തിൽ തന്റെ ഭാഗം നിരത്തി യുവതി രംഗത്ത് വന്നിരിക്കുന്നത്. വിവാഹ ജീവിതം തകർത്തത് ഗ്രീഷ്മയാണ് എന്നാണ് അമ്പിളി ദേവി ആരോപണങ്ങൾ വഴി ആദ്യം ഉന്നയിച്ചത്.

തൃശ്ശൂരിൽ ഉള്ള യുവതിയുമായി കഴിഞ്ഞ 16 മാസം ആയി ആദിത്യൻ പ്രണയത്തിൽ ആണ് എന്നും തന്നോട് അവർക്ക് ഒപ്പം ഇനിയുള്ള കാലം ജീവിക്കാൻ ആയി തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടത് എന്നാണ് അമ്പിളി ദേവിയുടെ വാദം. അതുപോലെ ആദിത്യൻ അമ്പിളി ദേവിയുടെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തുന്ന അതും ആയുധങ്ങളുമായി എത്തിയ സിസിടിവി ദൃശ്യങ്ങൾ അമ്പിളി ദേവി പുറത്തു വിട്ടതോടെ ആണ് ആദിത്യൻ ജയന്റെ കാര്യങ്ങൾ കൂടുതൽ പരുങ്ങലിൽ ആയത്.

ആ സമയത്തു തന്നെ ആണ് ആദിത്യന്റെ സുഹൃത്ത് ഗ്രീഷ്മയുടെ അഭിമുഖം ശ്രദ്ധ നേടുന്നതും. ആദിത്യന്റെയും അമ്പിളിദേവിയുടെയും ജീവിതവും തന്റെ പേരും ചേർത്ത് പ്രചരിക്കുന്ന കഥകൾ ഒക്കെത്തന്നെയും വളരെ കാൽക്കുലേറ്റഡ് അമ്പിളിദേവി മാനിപ്പുലേറ്റഡ് ചെയ്തിട്ടുള്ളതാണെന്ന് ഗ്രീഷ്മ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമ്പിളിദേവിയുെട ഇത്തരം മാനിപ്പുലേഷനിൽ ഏറ്റവും കൂടുതൽ ഇരയായ വ്യക്തിയാണ് ഞാൻ.

തന്റെ വായിൽ നിന്നും വീണ ഒരു അബദ്ധത്തെ എടുത്താണ് ഈ വിവാദങ്ങളുണ്ടാക്കിയത്. തന്റെ പേരിൽ ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ സന്ദേശം ഞാൻ തനിച്ച് അമ്പിളിക്കയച്ചതല്ല. പരസ്പരം സംസാരിച്ചപ്പോൾ എന്റെ ശബ്ദ ശകലം മാത്രം എടുത്ത് അതിൽ ആവശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി പുറത്ത് വിട്ടതാണ്. ആദിത്യൻ അമ്പിളിയെക്കുറിച്ച് പറഞ്ഞതിൽ കുറെയൊക്കെ വസ്തുതയുണ്ടെന്ന് എനിക്ക് അറിയാം. കാരണം അതിൽ പല കാര്യങ്ങൾക്ക് ഞാൻ സാക്ഷിയാണ്.

പല സ്ഥലത്തും ഉള്ള ആൾക്കാരുമായി ഒരേസമയം സംസാരിച്ച് സ്വന്തം മകനെക്കൊണ്ട് അച്ഛ എന്നു വിളിപ്പിച്ച് അതിൽ നല്ല ആളെ തെരഞ്ഞെടുക്കുന്നതാണ് അമ്പിളിയുടെ രീതി. അത്തരമൊരാൾ എങ്ങനെയാണ് മറ്റൊരാൾക്ക് എതിരെ ഇങ്ങനെ ആരോപണം ഉന്നയിക്കുന്നതെന്ന് എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ച് ഇനിയും ഈ പ്രശ്നത്തിന്റെ പിറകെ നടക്കാൻ എനിക്ക് താല്പര്യവുമില്ല സമയവുമില്ല. എന്റെ ആദ്യത്തെയും അവസാനത്തെയും ഇന്റർവ്യൂ ആകും ഇത്.

ഇല്ലാത്ത കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് പ്രചരിപ്പിച്ച് നടക്കാൻ ആണ് അമ്പിളിക്ക് താൽപ്പര്യമെങ്കിൽ അവരത് തുടരട്ടെയെന്ന് മാത്രമെ തനിക്ക് പറയുവാനുള്ളു എന്നാണ് ഗ്രീഷ്മ പറയുന്നത്. അതെ സമയം താൻ അമ്പിളിയോട് ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ല എന്നും തനിക്കും അമ്പിളിക്കും ഇടയിൽ നടന്നത് എല്ലാം കുടുംബത്തിലും നടക്കുന്ന കാര്യങ്ങൾ ആണ് എന്നും ആദിത്യൻ പറയുന്നു.