Malayali Live
Always Online, Always Live

അമ്പിളി ആദ്യ വിവാഹം കഴിക്കുന്നതിന് മുന്നേ ഞാനുമായി പ്രണയത്തിലായിരുന്നു; ആദിത്യന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

3,590

ആദിത്യനും അമ്പിളി ദേവിയും തമ്മിൽ ഉള്ള വിവാഹ ജീവിതത്തിൽ ഉള്ള പൊരുത്തക്കേടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വലിയ വാർത്ത ആകുന്നത്. പരസ്പരം ഇരുവരും ആരോപണങ്ങൾ നടത്തുമ്പോൾ ആദ്യം രണ്ടാം ഭർത്താവ് ആദിത്യൻ ജയന് എതിരെ രംഗത്ത് വന്നത് അമ്പിളി ദേവി ആയിരുന്നു.

തന്നെ വിവാഹം കഴിച്ച ശേഷം ആദിത്യൻ തൃശൂർ ഉള്ള മറ്റൊരു യുവതിയുമായി കഴിഞ്ഞ 16 മാസമായി പ്രണയത്തിൽ ആണെന്നും അവരെ വിവാഹം കഴിക്കാൻ ആയി തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടു എന്നും എന്നാൽ താൻ അത് നൽകാൻ തയ്യാറല്ല എന്നും ആണ് അമ്പിളി ദേവി വെളിപ്പെടുത്തൽ നടത്തിയത്.

അതെ സമയം തന്നെയും തന്റെ കുടുംബത്തിന്റെയും വകവരുത്തി ആയാലും ബന്ധം ഒഴുവാക്കാൻ തനിക്ക് അറിയാം എന്നും ആദിത്യൻ പറഞ്ഞു എന്നും അമ്പിളി ദേവി പറയുന്നു. സീരിയൽ രംഗത്ത് വലിയ കോളിളക്കം ഉണ്ടാക്കിയ വിവാഹം ആയിരുന്നു ആദിത്യൻ ജയന്റേയും അമ്പിളി ദേവിയുടെയും രണ്ടാം വിവാഹം. ലോവൽ ആയിരുന്നു അമ്പിളി ദേവിയുടെ ആദ്യ ഭർത്താവ്.

അന്ന് അമ്പിളി ദേവി ആദിത്യനെ വിവാഹം ചെയ്തപ്പോൾ ലോവൽ ലൊക്കേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. അതുപോലെ തന്നെ തന്റെയും അമ്പിളിയുടെയും ജീവിതം തകർത്തത് ആദിത്യൻ ആണെന്ന് ലോവൽ പരസ്യമായി വെളിപ്പെടുത്തൽ നടത്തുകയും ചെയ്തിരുന്നു. അതെ സമയം ജീജ സുരേന്ദ്രൻ ഇരുവരുടെയും വിവാഹ ജീവിതത്തിന് അധികം കാല താമസം ഉണ്ടാകില്ല എന്നും മൂന്നാം വിവാഹം കഴിച്ചു ഞെട്ടിക്കുരുത് എന്നും പറഞ്ഞിരുന്നു.

എന്നാൽ അന്ന് അത് വലിയ വിവാദം ആയി എങ്കിൽ കൂടിയും ഇന്ന് ജീജയെ പ്രകീർത്തിക്കുകയും ജീജ പറഞ്ഞത് സത്യം ആണെന്ന് തെളിയുകയും ആണ്. ലോവെലുമായി ഉള്ള വിവാഹത്തിന് മുന്നേ തന്നെ ആദിത്യനും അമ്പിളിയും പ്രണയത്തിൽ ആണെന്ന് ഉള്ളത് ഇപ്പോൾ ആദിത്യൻ തന്നെ സമ്മതിക്കുക ആണ്.

‘അമ്പിളി ദേവിയെ വിവാഹം കഴിച്ച് മൂന്നാമത്തെ ദിവസം മുതൽ ഞാൻ പ്രശ്‌നങ്ങളിലായിരുന്നു. പലതും ഞാൻ ഇറങ്ങിയാണ് പരിഹരിച്ചത്. അവളെ കുറിച്ച് മോശം പറയാൻ ഉണ്ട്. പക്ഷേ അത് പറഞ്ഞാൽ ഞാൻ പ്രതിയാവും. കാരണം എന്റെ പഴയകാലം വെച്ച് ഇവൻ പറയുന്നതെല്ലാം വെറുതേയാണെന്നും ഞാനാണ് പ്രശ്‌നക്കാരനെന്ന് എല്ലാവരും പറയും. അമ്പിളിയെ മുന്നിലിരുത്തി മാധ്യമങ്ങൾക്ക് മുമ്പിൽ ഞാനൊരു കള്ളം പറഞ്ഞിട്ടുണ്ട്. സ്‌നേഹ തൂവല്‍ സീരിയലിൽ അഭിനയിക്കുന്ന സമയത്ത് ഞങ്ങൾ ഇഷ്ടത്തിലായിരുന്നു.

ജീജ സുരേന്ദ്രൻ പറഞ്ഞ കാര്യം സത്യമാണ്. അന്ന് ഭാര്യയും ഭർത്താവുമായി അഭിനയിക്കുന്ന സമയത്ത് ഇഷ്ടത്തിലായിരുന്നെങ്കിലും ചെറിയൊരു പ്രശ്‌നം വന്നു. അന്ന് ലൊക്കേഷനിൽ നിന്ന് എന്നെ മാറ്റി നിർത്തി അമ്പിളി സംസാരിച്ചു. അതിന് ഞാൻ മറുപടിയും കൊടുത്തു. ശേഷം അങ്ങനെ കാര്യമായി സംസാരിക്കാറില്ലായിരുന്നു. രണ്ട് മാസത്തിന് ശേഷം അമ്പിളിയും ലോവലും തമ്മിലുള്ള കല്യാണമാണെന്നാണ് ഞാൻ അറിയുന്നത്. ശരിക്കും ഞാൻ ഷോക്ക് ആയി പോയി.

ലോവൽ അമ്പിളിയെ കെട്ടുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. അവരുടെ കല്യാണം കഴിഞ്ഞ ശേഷം അവരുമായി ബന്ധപ്പെടാൻ പോയിട്ടില്ല. 2014 ന് ശേഷം അമ്പിളി എന്നെ വിളിച്ചു. എന്റെ കുടുംബത്തിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു. ആ സമയത്ത് എന്റെയും വിവാഹ മോചന കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. അമ്പിളി വിളിച്ചതിന് പിന്നാലെ അവളുടെ അമ്മയും വിളിച്ച് ലോവലിനെ കുറിച്ചും അദ്ദേഹത്തിന്റെ വീട്ടിലെ ഉപദ്രവങ്ങളെ കുറിച്ചുമൊക്കെ കുറേ കാര്യങ്ങൾ പറഞ്ഞു.

അവൾക്ക് വീണ്ടും വർക്ക് വേണണെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞങ്ങൾ വീണ്ടും ഭാര്യയും ഭർത്താവുമായി അഭിനയിച്ചു. പിന്നാലെ വേറെ നിരവധി കഥാപാത്രങ്ങളും കിട്ടി. ഇടയ്ക്ക് ലോവൽ എന്നെ വിളിച്ച് ഒന്ന് കാണണമെന്ന് പറഞ്ഞു. ഞാൻ കാണാമെന്നും പറഞ്ഞു. ആ സമയത്ത് അമ്പിളിയുമായി ഞാൻ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്യുമായിരുന്നു. അന്ന് എന്നെ തെറ്റിദ്ധരിക്കാൻ കാരണം ലോവൽ നിങ്ങളെ കുറിച്ച് മോശം പറഞ്ഞത് കൊണ്ടാണെന്ന് അമ്പിളി എന്റേടുത്ത് പറഞ്ഞിരുന്നു.

സ്വഭാവികമായും നമ്മൾ ഇഷ്ടപ്പെട്ട ആളെ നഷ്ടമായപ്പോൾ എനിക്കും ദേഷ്യം തോന്നിയിരുന്നു. പിന്നെ അവർ തമ്മിലുള്ള പ്രശ്‌നങ്ങളിൽ ഞാനും ഇടപ്പെട്ടു. എങ്കിലും അവർ വിവാഹമോചിതരായി. അക്കാര്യം ഞാൻ അറിഞ്ഞില്ല. പിന്നെയാണ് സീത എന്ന സീരിയലിൽ ജോയിൻ ചെയ്യുന്നത്. അപ്പോൾ ഇതുമായി ബന്ധപ്പെട്ട് പലതും പറഞ്ഞ് ഞങ്ങൾ വീണ്ടും നല്ല സ്‌നേഹത്തിലായി. വിവാഹം കഴിച്ചു. ഇപ്പോൾ അവർ ആരോപിക്കുന്നതൊന്നും സത്യമല്ല.

തൃശൂരിൽ വിവാഹത്തിന് മുമ്പും ഞങ്ങൾ ഒരുമിച്ച് താമസിച്ചിട്ടുണ്ട്. അന്ന് അച്ഛനും അമ്മയും ഈ മകനുമായിട്ടാണ് അമ്പിളി തൃശൂരിലെ വീട്ടിൽ വരുന്നത്. അതിന് മുമ്പ് 2014 ലൊക്കെ അമ്പിളിയുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ മുകളിലാണ് താമസിച്ചത്. അത് സത്യമാണെന്നും ആദിത്യൻ പറയുന്നു.