Malayali Live
Always Online, Always Live

ഗർഭിണി ആയിരുന്നപ്പോൾ ഭക്ഷണത്തിനായി യാചിച്ചിട്ടുണ്ട്; അമ്മക്ക് മുന്നിൽ കെഞ്ചിയിട്ടുണ്ട്; സാന്ദ്രയുടെ സങ്കടക്കുറിപ്പ്..!!

3,209

ടെലിവിഷൻ പരമ്പരകളിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് സാന്ദ്ര. ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാൻ എന്ന ചിത്രത്തിൽ കൂടി ആണ് ശ്രദ്ധ നേടിയത്. ഷീല പോൾ എന്ന കഥാപാത്രം ആണ് ചിത്രത്തിൽ അവതരിപ്പിച്ചത്. തുടർന്ന് സ്വപ്നകൂട് , വാർ ആൻഡ് ലവ് , സിങ്കം 3 എന്നി ചിത്രങ്ങളിൽ അഭിനയിച്ചു. ജ്യോതിക നായികയായി എത്തിയ കാട്രിൻ മൊഴി ആണ് താരം അവസാനം അഭിനയിച്ച ചിത്രം.

ഇപ്പൊൾ താൻ ഗർഭ കാലത്തിൽ അനുഭവിച്ച വേദനകളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ സംരക്ഷണം ലഭിക്കേണ്ട സമയം ആണ് ഗർഭകാലം ഇഷ്ട ഭക്ഷണവും അതിലേറെ സന്തോഷവും ഒക്കെ ലഭിക്കേണ്ട സമയം. വയറു നിറയെ ഭക്ഷണം കഴിക്കേണ്ട സമയത്തിൽ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വേണ്ടി യാചിക്കേണ്ട അവസ്ഥ പോലും വന്നിട്ടുണ്ട്. ഇപ്പോൾ താരത്തിന് ഇരട്ടകുട്ടികൾ ജനിക്കുകയും ഇരുവരുടെയും ചോറൂണ് ഗരുവായൂർ വെച്ച് നടക്കുകയും ചെയ്തു. എന്നാൽ ചോറൂണ് കഴിഞ്ഞപ്പോൾ താരം എഴുതിയ കുറിപ്പ് ആണ് വൈറൽ ആകുന്നത്.

‘സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നു. ഞങ്ങളുടെ മക്കളെ ഇത്രയധികം ഹൃദയങ്ങൾ ഒരുമിച്ചു സ്വാഗതം ചെയ്യുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. എന്റെ മതം കാരണം ഞങ്ങളും മക്കളും ഞങ്ങളുടെ കുടുംബത്തിനാലും ബന്ധുക്കളാലും തീർത്തും വെറുക്കപ്പെട്ടവർ ആയിരുന്നു. ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഭക്ഷണം തരാൻ പോലും ബന്ധുക്കൾ വിസമ്മതിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്. പ്രസവം വരെ ദിവസം ഒരു പത്തു പ്രാവശ്യമെങ്കിലും ഞാൻ ഛർദ്ദിക്കുന്ന അവസ്ഥയുണ്ടായിരുന്നു.

ഷൂട്ടിങ്ങ് കഴിഞ്ഞു വീട്ടിലെത്തിയ ശേഷം പ്രജിൻ ആണ് അതെല്ലാം വൃത്തിയാക്കിയിരുന്നത്. വിശപ്പും ക്ഷീണവും കാരണം ആഹാരത്തിനുവേണ്ടി അയൽക്കാരോട് വരെ യാചിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. സ്കാനിങ്ങിന് പോകുന്നത് വരെ തനിച്ചായിരുന്നു. ഉറക്കം പോലുമില്ലാതെ രാത്രിയും പകലും പ്രജിൻ ഷൂട്ടിങ്ങിന് പോയി. സിഗ്നൽ ലൈറ്റ് റെഡ് ആകുന്നസമയം കാറിൽ ഇരുന്നാണ് അദ്ദേഹം അൽപ്പം വിശ്രമിച്ചിരുന്നത്. കേരള രീതിയിലുള്ള ഭക്ഷണം കഴിക്കാൻ ഒരുപാട് കൊതി തോന്നിയിരുന്ന സമയമായിരുന്നു അത്.

ഒരു ജോലിക്കാരിയെ അന്വേഷിച്ചെങ്കിലും ആ ഉദ്യമം പരാജയപ്പെട്ടു. എനിക്ക് വിശക്കുന്നുവെന്നും ദയവായി വരണമെന്നും എന്റെ അമ്മയോട് ആവശ്യപ്പെട്ടു എങ്കിലും അമ്മ തയ്യാറായില്ല. തിരക്കാണെന്നും ലീവില്ലെന്നും പറഞ്ഞൊഴിഞ്ഞു. എന്റെ ഭർതൃവീട്ടുകാർ കേരളത്തിലെത്തി എന്റെ വീട്ടുകാരെ കണ്ടെത്തി വിവരം അറിയിച്ചെങ്കിലും ഈ അവസ്ഥയിൽ എന്നെ ഏറ്റെടുക്കാൻ അവർ തയ്യാറായില്ല.

പ്രസവത്തിനു ശേഷവും അവസ്ഥ മാറിയില്ല. അവർക്കെന്റെ കുഞ്ഞുങ്ങളെ പോലും ശ്രദ്ധിക്കാൻ പറ്റിയില്ല.. അവർ അവരുടേതായ ലോകത്ത് അവരുടേതോയ കാര്യങ്ങളിൽ തിരക്കിലായിരുന്നു. എല്ലാ ചടങ്ങുകൾക്കും അവരെ വിളിക്കാറുണ്ട്. പക്ഷെ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവർ ഒഴിവാകും. ഞങ്ങൾ പങ്കുവച്ച ഒരു വീഡിയോയിലെങ്കിലും നിങ്ങൾ അവരെ കണ്ടിട്ടുണ്ടോ. പക്ഷെ ഇന്ന് ഈ വാർത്ത കാണുമ്പോൾ ഞാൻ സന്തോഷം കണ്ട് തുള്ളിച്ചാടുകയാണ്.

കാരണം ലക്ഷകണക്കിന് ആളുകളുടെ അനുഗ്രഹവും സ്നേഹവും ആണ് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഒരിക്കലും കരുതിയില്ല ഇതിത്ര വൈറൽ ആകുമെന്ന്. ഈ അത്ഭുതത്തിനും അനുഗ്രഹത്തിനും നന്ദി പറയുകയാണ്. ഞങ്ങൾ ശരിക്കും അനു​ഗ്രഹിക്കപ്പെട്ടവരാണ്. ഈ സന്തോഷവും അനുഗ്രഹങ്ങളും കൊണ്ട് എല്ലാ വേദനകളും മറക്കുകയാണ്. എല്ലാവർക്കും നന്ദി..’ സാന്ദ്ര കുറിക്കുന്നു.