നമ്മളെ ഒട്ടും കെയർ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതും നല്ലത് ഒറ്റക്ക് ജീവിക്കുന്നതല്ലേ; അർച്ചന കവി പറയുന്നത് ഇങ്ങനെ..!!
നീലതാമര എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ നടിയാണ് അർച്ചന കവി. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ലാൽ ജോസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. തുടർന്ന് ഇരുപതോളം ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയ അർച്ചന ടെലിവിഷൻ അവതാരകയായും എത്തിയിട്ടുണ്ട്. കൂടാതെ യൂട്യൂബിൽ ഒരു വെബ് സീരിസിലും അർച്ചന പ്രധാന വേഷത്തിൽ അർച്ചന എത്തിയിട്ടുണ്ട്.
സിനിമയിൽ സജീവം അല്ലെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന നടിമാരിൽ ഒരാൾ ആണ് അർച്ചന കവിയും. തന്റെ ബ്ലോഗിൽ കൂടി ആരാധകരോട് സംവദിക്കുന്ന അർച്ചന യൂട്യൂബിൽ ഒട്ടേറെ ഫോളോവേർസ് ആണ് ഉള്ളത്. 2016 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയ അബീഷ് മാത്യുവിനെ ആണ് അർച്ചന വിവാഹം കഴിച്ചത്.
അഭിനയ ലോകത്തിൽ വിരളമായി ആണ് എത്താറുള്ളത് എങ്കിൽ കൂടിയും ഇൻസ്റ്റഗ്രാമിൽ അടക്കം സജീവമാണ് അർച്ചന. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ നടന്ന ചോദ്യോത്തര വേദിയിൽ അർച്ചന ആരാധകന്റെ ചോദ്യത്തിന് നൽകിയ മറുപടി ആണ് വൈറൽ ആകുന്നത്.
‘നമ്മളെ ഒട്ടും കെയർ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ അനുകൂലിക്കുന്നുണ്ടോ ഇല്ലയോ?’ എന്ന ചോദ്യമാണ് ആരാധകൻ അർച്ചനയോട് ചോദിച്ചത്. ഈ ചോദ്യത്തിന് കൃത്വമായ മറുപടിയും താരം കൊടുത്തിട്ടുണ്ട്.
‘തീർച്ചയായും പക്ഷേ നമ്മൾക്ക് ഒരാളോടുള്ള സ്നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ്’ എന്ന കുറുക്കിയ മറുപടി ആണെങ്കിലും വളരെ അർത്ഥവത്തായ വരികൾ ആണ് നടി പങ്കുവച്ചത്. അബീഷും അർച്ചനയും വേർപിരിയാൻ ഒരുങ്ങുന്നു എന്നുള്ള വാർത്ത നേരത്തെ മുതൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. അതിനുള്ള നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നും ഉണ്ട്.
നേരത്തെ അർച്ചനയും അബീഷും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം പുറത്തുവന്നിരുന്നു , എന്നാൽ ഇപ്പോൾ ഇവരെ ഒന്നിച്ച് കാണാറില്ല. ഇത് ആരാധകരിലും സംശയം ഉയർത്തി. മാത്രമല്ല അർച്ചനയുടെ യൂ ട്യൂബ് വീഡിയോകളിൽ അബീഷും സ്ഥിരമായി എത്താറുണ്ടായിരുന്നു. എന്നാൽ അർച്ചന ഇപ്പോൾ പങ്കിടുന്ന വീഡിയോകളിലും ചിത്രങ്ങളിലും അബീഷ് ഇല്ല.