മികച്ച ബാലതാരത്തിന് ഉള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള ആൾ ആണ് നിഷാൽ ചന്ദ്ര എന്ന നിശ്ചൽ ചന്ദ്ര. ഒരുപക്ഷെ അദ്ദേഹത്തിന്റെ പേര് ഒരിക്കൽ എങ്കിലും കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല എന്ന് എന്ന് വേണം പറയാൻ. ബാലതാരമായി അഭിനയ ലോകത്തിലേക്ക് എത്തുകയും മികച്ച അഭിനയത്തിൽ കൂടി മലയാളികൾക്ക് പ്രിയങ്കരനായി മാറുകയും ചെയ്ത താരമാണ് നിഷാൽ.
ടിവി സീരിയൽ വഴി ആണ് മികച്ച താരത്തിന് ഉള്ള സംസ്ഥാന അവാർഡ് ബാലതാരമായിരുന്നപ്പോൾ തന്നെ നിഷാൽ സ്വന്തമാക്കിയത്. പിന്നീട് ഒരു തമിഴ് സിനിമയിൽ കൂടി അഭിനയിച്ചു എങ്കിൽ കൂടിയും പിന്നെ അഭിനയ ലോകത്തിൽ നിന്നും ഇടവേള എടുക്കുക ആയിരുന്നു. ഒരു ചെറിയ ഇടവേളക്കു ശേഷം 1998 ൽ ഇറങ്ങിയ മമ്മൂട്ടി ചിത്രം ഇളവങ്കോട് ദേശത്തിൽ ഒരു നടനായി നിഷാൽ അരങ്ങേറ്റം കുറിച്ചു.
എന്നാൽ ബോക്സ്ഓഫീസിൽ പരാജയമായ ചിത്രത്തിലെ വേഷം അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് നിഷാൽ വീണ്ടും ഇടവേളയെടുത്തു അമേരിക്കയിലേക്ക് പോയ നിഷാൽ അവിടെ സ്വന്തമായി ഒരു കമ്പനി സ്റ്റാർട്ട് ചെയ്തു അവിടെ സെറ്റിൽ ആകുകയായിരുന്നു. എന്നാൽ അഭിനയമെന്ന മോഹം അദ്ദേഹത്തെ വീണ്ടും നാട്ടിലെത്തിച്ചു. 2004 ൽ പുറത്തിറങ്ങിയ ഫോർ ഡി പീപ്പിൾ എന്ന ചിത്രത്തിലും അതിന്റെ രണ്ടാം ഭാഗത്തിലും അദ്ദേഹം അഭിനയിച്ചു.
എന്നാൽ ഒരു സിനിമാ താരം എന്നതിലുപരി അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കാവ്യാ മാധവന്റെ മുൻഭർത്താവ് എന്ന നിലയിലാണ്. 2009 ൽ വിവാഹിതരായ നിശാലും കാവ്യയും പക്ഷേ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ മൂലം തൊട്ടടുത്ത വർഷം തന്നെ വിവാഹ ബന്ധം വേർപെടുത്തുകയായിരുന്നു. അതിനു ശേഷം അദ്ദേഹം 2011 ൽ ചെങ്ങന്നൂർ സ്വദേശി ആയ രമ്യ എസ് നാഥിനെ വിവാഹം കഴിച്ചു.
ദേവ് എന്ന ഒരു മകനും ഉണ്ട് ഇവർക്ക്. ഇപ്പോളിതാ തങ്ങളുടെ കുടുംബത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് നിഷാൽ ചന്ദ്ര. തങ്ങളുടെ വീട്ടിലേക്ക് ഒരു കുഞ്ഞു വാവ എത്തിയ വിവരമാണ് നിഷാൽ തന്റെ ഫേസ്ബുക്ക് അകൗണ്ട് വഴി പങ്കു വെച്ചിരിക്കുന്നത്. ഒരു അമ്മയും കുഞ്ഞും കൈകൾ പിടിച്ചിരിക്കുന്ന ഒരു ചെറിയ വീഡിയോ പങ്കുവെച്ചാണ് നിഷാൽ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല നിഷാൽ ചന്ദ്ര.
എന്നിരുന്നാലും തന്റെ പ്രധാന വിശേഷങ്ങൾ ഒക്കെ തന്നെ നിഷാൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ് നിഷാൽ ചന്ദ്ര ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി കടന്നു വന്നിരിക്കുന്നു ഞങ്ങളുടെ മകൻ ദേവിന് ഒരു കുഞ്ഞനുജത്തി പിറന്നിരിക്കുന്നു ആ വിവരം ഞങ്ങൾ സന്തോഷപൂർവം നിങ്ങളെ അറിയിക്കുന്നു.
നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളുടെ പൊന്നോമനയെ കൂടി ഉൾപ്പെടുത്തണെ എന്നും ആയിരുന്നു നിഷാൽ ചന്ദ്രയുടെ ഫേസ്ബുക് പോസ്റ്റ്. അമ്മയ്ക്കും കുഞ്ഞിനും ആശംസകൾ അറിയിച്ചു നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.