Malayali Live
Always Online, Always Live

ഇനിയൊരു വിവാഹം കഴിക്കുമോ; നവ്യയുടെ ചോദ്യത്തിന് ബാല നൽകിയ മറുപടിയിൽ ആർക്കും സങ്കടം തോന്നി പോകും..!!

3,415

മലയാളി അല്ലങ്കിൽ കൂടിയും മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള നടൻ ആണ് ബാല. ബിഗ് ബിയിൽ കൂടിയും പുതിയ മുഖത്തിൽ കൂടിയും എല്ലാം കയ്യടി നേടുന്ന അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച ബാല ആ സമയത്ത് ആയിരുന്നു ഐഡിയ സ്റ്റാർ സിംഗറിൽ അതിഥി ആയി എത്തുന്നതും ഷോയിൽ മത്സരാർത്ഥി ആയി എത്തിയ ഗായിക അമൃത സുരേഷിനെ കാണുന്നതും ഇഷ്ടത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും.

അസൂയ കൊണ്ട് ചുവക്കുന്ന ഒട്ടേറെ മുഖങ്ങൾക്ക് മുന്നിൽ ഇരുവരും ജീവിച്ചു പോരുന്നതും എന്നാൽ പെട്ടന്ന് ആണ് ഇരുവരും വിവാഹ മോചനം ചെയ്യുന്നുന്നു എന്നുള്ള ഗോസിപ്പുകൾ എത്തിയത്. ആദ്യം വെറും ഗോസിപ്പ് ആയി അടുത്ത സുഹൃത്തുക്കൾ വരെ പറഞ്ഞു എങ്കിൽ കൂടിയും പിന്നീട് വിവാഹ മോചനം ഉറപ്പിക്കുക ആയിരുന്നു. ഇപ്പോൾ ഇരുവരും ഔദ്യോഗികമായി വിവാഹ മോചനത്തിൽ ആയി കഴിഞ്ഞു.

ഇരുവർക്കും ഒരു മകൾ കൂടി ഉണ്ട്. മകൾ അമ്മ അമൃതക്ക് ഒപ്പം ആണ് ഉള്ളത്. മകളെ കാണാൻ വേണ്ടി കൊച്ചിയിൽ താമസം ആക്കിയ ബാല വീണ്ടും വിവാഹം കഴിക്കുന്നു എന്ന തരത്തിൽ വാർത്തകൾ എത്തിയിരുന്നു. അതോടൊപ്പം അമൃതയും വേറെ വിവാഹം കഴിക്കുന്നു എന്നുള്ള വാർത്ത വന്നത്.

ഇപ്പോൾ നവ്യയുമായി നടത്തിയ സെലിബ്രറ്റി ചാറ്റിൽ തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് ആദ്യമായി ബാല മനസ്സ് തുറന്നത്. രണ്ടാം വിവാഹത്തെ കുറിച്ച് തനിക്ക് ഭയം ഉണ്ടെന്നും എന്നാൽ വിവാഹം ഇനി കഴിക്കില്ല എന്ന് ബാല തീർത്തു പറഞ്ഞില്ല. എല്ലാം ഒത്തുവന്നാൽ വിവാഹം കഴിക്കുമെന്ന് പറയുന്ന ബാല തന്നെ ഏറെ ഇഷ്ടപ്പെടുന്ന ആൾ ആയാൽ മാത്രമേ വിവാഹം കഴിക്കൂ എന്നുള്ള നിലപാടിൽ ആണ്. ഞാൻ കാരണം സന്തോഷിക്കുന്ന ആൾ ആയിരിക്കണം..

എനിക്ക് ആ ആളിന് സന്തോഷം നൽകാൻ കഴിയണം. ദൈവം അനുഗ്രഹിച്ചു അങ്ങനെ ഒരാൾ ഉണ്ടായാൽ വിവാഹം കഴിക്കും എന്ന് ബാല പറയുന്നു. അതെ സമയം നേരത്തെ മകൾക്കു വേണ്ടി ബാലയും അമൃതയും ജീവിതത്തിൽ വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇനിയൊരിക്കലും അങ്ങനെ ഒരു സാഹചര്യം തന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് ആണ് ആ വിഷയത്തിൽ ബാല പറഞ്ഞത്.