Malayali Live
Always Online, Always Live

വരത്തനിലൂടെ ശ്രദ്ധ നേടിയ വിജിലേഷിന് വിവാഹ നിശ്ചയം; സിനിമ നടനമായത് കൊണ്ട് ഒട്ടേറെ വിവാഹ ആലോചനകൾ മുടങ്ങിയെന്ന് താരം…!!

2,948

വിജിലേഷ് എന്ന താരത്തിന്റെ കഥാപാത്രങ്ങൾ വളരെ വലുത് അല്ലെങ്കിൽ കൂടിയും സിനിമയിൽ കണ്ട പ്രേക്ഷകർ അത്ര പെട്ടന്ന് മറക്കാൻ വഴിയില്ല. മഹേഷിന്റെ പ്രതികാരത്തിലെ കരാട്ടെ വിദ്യാർത്ഥിയും അതുപോലെ വരത്തൻ എന്ന ചിത്രത്തിലെ വില്ലന്റെ കൂട്ടുകാരനും അടക്കം എന്നും ഓർമയിൽ സൂക്ഷിക്കുന്ന കഥാപാത്രങ്ങൾ ആണ് എല്ലാം.

കോഴിക്കോട് പേരാമ്പ്രക്ക് സമീപം ഉള്ള കാരയാട് എന്ന കൊച്ചുഗ്രാമത്തിൽ ആണ് വിജേഷ് ജനിച്ചത്. മഹേഷിന്റെ പ്രതികാരത്തിലെ എന്താലേ എന്ന് ഡയലോഗ് അടക്കം കോമഡിയും സീരിയസ് റോളുകളും ചെയ്യാൻ കെൽപ്പുള്ള യുവതാരമായി വിജിലേഷ് മാറിക്കഴിഞ്ഞു. കുറച്ചു നാളുകൾക്കു മുന്നേ ആണ് താരം തനിക്ക് ജീവിത പങ്കാളിയെ വേണം എന്നുള്ള കുറിപ്പുമായി സോഷ്യൽ മീഡിയയിൽ എത്തിയത്.

ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നു ചേരുമെന്നും എവിടെ എങ്കിലും കണ്ടു മുട്ടും എന്ന പ്രതീക്ഷ ആണ് ഈ തോന്നലിനെ ഉറപ്പിച്ചു കൊണ്ട് ഇരിക്കുന്നത്. വഴിനീളെ മിഴിപൊഴിച്ചു അന്വേഷണത്തിൽ ആണ്. തനിക്കും ഒരു ജീവിത പങ്കാളി ലഭിച്ചു എന്ന് താരം നേരത്തെ പോസ്റ്റ് ഇട്ടിരുന്നു.

ഇപ്പോഴിതാ വിജിലേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വിജിലേഷിന്റെ വധുവായി എത്തുന്നത്. തനിക്ക് വിവാഹം കഴിക്കാൻ ഒരു പെൺകുട്ടിയെ വേണം എന്നുള്ള പോസ്റ്റുമായി വിജിലേഷ് എത്തിയിരുന്നു എങ്കിൽ കൂടിയും സ്വാതിയുടെ ആലോചന വന്നത് മാട്രിമോണി വഴി ആണ്. തനിക്ക് വിവാഹം ആയെങ്കിലും ചേട്ടൻ ഇപ്പോഴും വിവാഹിതൻ അല്ല.

ചേട്ടനും ഒരു പെൺകുട്ടിയെ കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ആണ് വിജിലേഷ്. ബി എഡ് കഴിഞ്ഞ സ്വാതി ഒരു ലേണിങ് ആപ്പിൽ ഓൺലൈൻ ക്ലാസ് എടുക്കുക ആണ്. തന്റെ വിവാഹത്തിന് ഒപ്പം ചേട്ടന്റെ വിവാഹം കൂടി നടത്തണം എന്നുള്ള ആഗ്രഹത്തിൽ ആണ് വിജിലേഷ്. നേരത്തെ താരം കല്യാണം സെറ്റ് ആയിട്ടുണ്ടെ ഡേറ്റ് പിന്നീട് അറിയിക്കാം കൂടെ ഉണ്ടാവണം എന്നും താരം പോസ്റ്റിൽ കുറിച്ചു.

കുറെ പെണ്ണ് ആലോചിച്ചു എങ്കിൽ കൂടിയും സിനിമ നടൻ ആയത് കൊണ്ട് എല്ലാവരും പിന്മാറി. നടൻ ആയതുകൊണ്ട് തന്നെ സ്ഥിര വരുമാനം ഇല്ല എന്ന് എല്ലാവരും പറയുന്നത്. സിനിമക്കാരൻ ആയത് കൊണ്ട് തന്നെ കള്ളുകുടിയും കഞ്ചാവ് വലിയും ഉണ്ടെന്നു എല്ലാവരും പറയുന്നത്.

അങ്ങനെ ആണ് എല്ലാവരുടെയും കണക്ക് കൂട്ടൽ എന്നും അദ്ദേഹം സോഷ്യൽ മീഡിയ വഴി പറയുന്നു. സ്വന്തം അധ്വാനം കൊണ്ട് ഓടിട്ട വീട്ടിൽ നിന്നും രണ്ടു നില വീട്ടിലേക്ക് മാറിയ വിജിലേഷ് ഉന്നത വിദ്യാഭ്യസവും നേടിയിട്ടുണ്ട്. അച്ഛനും ചേട്ടനും കൂലി പണിക്കാരും അമ്മ അംഗൻവാടി ജീവനക്കാരിയും ആണ്.