Malayali Live
Always Online, Always Live

ഇവന്റെയൊക്കെ പിള്ളേരെ പ്രസവിക്കുന്നതിന് ഇങ്ങോട്ട് തരണം സ്ത്രീധനം; പാർവതി ഷോൺ..!!

3,450

സ്ത്രീയാണ് ധനമെന്നും സ്ത്രീധനം ചോദിച്ചു വരുന്ന ഒരുത്തനും പെണ്ണിനെ കല്യാണം കഴിച്ചു കൊടുക്കരുത് എന്നും പിസി ജോർജിന്റെ മകനും ജനപക്ഷം നേതാവുമായ ഷോൺ ജോർജിന്റെ ഭാര്യ പാർവതി. കൊല്ലം ശാസ്താംകോട്ടയിൽ മരിച്ച വിസ്മയയുടെ വിഷയത്തെ ആസ്പദമാക്കി ആണ് പാർവതി ഫെയിസ്ബുക്ക് ലൈവിൽ കൂടി പ്രതികരണം നടത്തിയത്. വിഡിയോയിൽ പറഞ്ഞ കാര്യങ്ങളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ…

മാളു 24 വയസ്സേയുള്ളൂ ആ പെൺകൊച്ചിന്. കല്യാണം കഴിച്ചിട്ട് ഒരു വർഷമേ ആയുള്ളൂ. എന്നാ നമ്മളൊക്കെ മാറുക? ഇനി നമ്മൾ പഠിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മൾ പെൺപിള്ളാരെ വളർത്തി ക്കൊണ്ടുവരുമ്പോൾ അവർക്ക് കോൺഫിഡൻസ് കൊടുക്കുക. ലൈഫിൽ എന്ത് ഫേസ് ചെയ്യാനും ചലഞ്ച് ചെയ്യാനുമുള്ള ഒരു മനസ്സ് ഉണ്ടാക്കിക്കൊടുക്കുക.

അവളെ സ്വയംപര്യാപ്തയാക്കുക. അവൾക്ക് നല്ല എജ്യൂക്കേഷൻ കൊടുക്കുക. അതൊക്കെയാണ് നമ്മുടെ പെമ്പിള്ളേർക്ക് ഏറ്റവും കൊടുക്കാൻ പറ്റിയ ബെസ്റ്റ് അസറ്റ്. അല്ലാതെ പ്രായപൂർത്തിയാകുമ്പോഴെ കെട്ടിച്ചുവിടുകയല്ല വേണ്ടത്. ഇനിയുള്ള ആമ്പിളേളരോട് നമ്മൾ പറഞ്ഞുമനസ്സിലാക്കിക്കണം.

ഈ സ്ത്രീധനം മേടിച്ചിട്ട് മൂന്നുനേരം തിന്നാൻനിൽക്കുന്ന ഇവന്മാരെ പറഞ്ഞാൽ മതിയല്ലോ. വളർത്തിക്കൊണ്ടു വരുന്ന ആമ്പിള്ളേരോട് നമ്മൾ പറഞ്ഞു മനസ്സിലാക്കിക്കണം- റെസ്പെക്ട് ഹെർ. ടേക്ക് കെയർ ഹെർ ലവ് ഹെർ. സത്രീയെ ബഹുമാനിക്കാൻ പഠിപ്പിക്കുക. അതൊക്കെയാണ് നമ്മൾ ഇനിയുള്ള ജനറേഷന് പറഞ്ഞുകൊടുക്കേണ്ട ഏറ്റവും വലിയ കാര്യം.

എന്റെ ഒരു പേഴ്സണലായിട്ടുള്ള അഭിപ്രായം പറയാം. അതിനെ ആർക്കും കുറ്റപ്പെടുത്താം. നമ്മൾ ഒരു കല്യാണം കഴിച്ച് ഒരു കുടുംബത്തിലേക്ക് ചെല്ലുമ്പോൾ കുടുംബഭാരം മുഴുവൻ നമ്മൾ സ്ത്രീകളുടെ തലയിലാണ്. എന്നിട്ട് ആ കുടുംബ പാരമ്പര്യം നിലനിർത്തുക. പത്തുമാസം ഇവന്റെയൊക്കെ പിള്ളാരെ നൊന്തു പ്രസവിക്കുന്നതിന് നമ്മൾ സ്ത്രീകൾക്ക് ഇങ്ങോട്ട് കിട്ടണം സ്ത്രീധനം.

ഇല്ലെങ്കിൽ ഈ സമ്പ്രദായം എടുത്തുമാറ്റണം. ഇനിയുള്ള മാതാപിതാക്കന്മാർ മനസ്സിലാക്കേണ്ട കാര്യം പെൺമക്കളെ കെട്ടിച്ചുവിടുമ്പോൾ എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ അവരുടെ പേരിൽ അത് ആക്കിക്കൊടുക്കണം. അവളുടെ ലൈഫ് സേഫ്റ്റിയാക്കുക. ഇനി കല്യാണം കഴിച്ച് ഒരു കുടുംബത്തോട്ട് കയറുമ്പോൾ എന്ത് ഗാരണ്ടിയാണ് ആ ചെറുക്കൻ നമ്മുടെ പെൺകൊച്ചിനെ ടേക്ക് കെയർ ചെയ്യും സ്നേഹിക്കും എന്നതിന്. എന്ത് ഗാരണ്ടി? ഒരു ഗാരണ്ടിയും ഇല്ല.

അതുകൊണ്ടാണ് ഞാൻ പറയുന്നത്. അവളെ സെൽഫ് ഡിപൻഡന്റാക്കി വളർത്തുക. കോൺഫിഡൻസ് കൊടുക്കുക. നമ്മുടെ സൊസൈറ്റിയിലുള്ള ഈ കൾച്ചർ മാറണം. ഈ ഒരു ഡൗറി സിസ്റ്റം എടുത്തുമാറ്റണം. അതൊക്കെ ഇനിയത്തെ പാരന്റ്സ് ചിന്തിക്കണം. സ്ത്രീധനം ചോദിച്ചുവരുന്ന ഒരുത്തനും നമ്മുടെ പെൺകൊച്ചിനെ കെട്ടിച്ചു കൊടുക്കരുത്. സ്ത്രീയാണ് ധനം. അതോർക്കുക – പാർവതി പറയുന്നു.