Malayali Live
Always Online, Always Live

ബിഗ് ബോസ് വിജയി മണിക്കുട്ടൻ തന്നെ ഫ്ലാറ്റും കൂടെ 3.80 കോടിയും; റംസാന്റെ അവസ്ഥ ദയനീയം..!!

111,539

അങ്ങനെ ബിഗ് ബോസ് സീസൺ 3 മലയാളവും അവസാനിച്ചു. മലയാളത്തിൽ ഏറ്റവും വലിയ റിയാലിറ്റി ഷോ തുടങ്ങിയത് ഈ വർഷം ഫെബ്രുവരി 14 നു ആയിരുന്നു. വമ്പൻ ആഘോഷവും ആവേശവും കൂടി ആണ് ഇത്തവണ ബിഗ് ബോസ് തുടങ്ങിയത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി വമ്പൻ താരങ്ങൾ ഇല്ലാതെ ആണ് ഇത്തവണ ബിഗ് ബോസ് തുടങ്ങിയത്.

അതുകൊണ്ടു തന്നെ ആദ്യം തന്നെ വലിയ ഗ്രൂപ്പിസം ഉണ്ടാക്കാൻ മത്സരാർത്ഥികൾക്ക് കഴിഞ്ഞില്ല എന്നുള്ളത് തന്നെ ആണ് സത്യം. മുൻ പരിചയം ഉണ്ടായിരുന്നു എങ്കിൽ ആത്മബദ്ധം ഉണ്ടായിരുന്നത് നോബിക്കും കിടിലം ഫിറോസിനും മാത്രം ആയിരുന്നു.

അതുകൊണ്ടു തന്നെ കുറച്ചു വാരങ്ങൾ കഴിഞ്ഞപ്പോൾ നോബിയും കിടിലൻ ഫിറോസും റിതു മന്ത്രയും റംസാൻ , അഡോണി , സായി വിഷ്ണു എന്നിവർ ഒരു ഗ്രൂപ്പ് ആയി മാറി. എന്നാൽ ഇതിൽ നിന്നും കാര്യങ്ങൾ മനസിലാക്കി പുറത്തു വന്ന സായി വിഷ്ണു ആണ് ഇത്തവണ ഞെട്ടിക്കുന്ന മുന്നേറ്റം നടത്തിയ താരം. മണിക്കുട്ടൻ , ടിമ്പൽ തന്നെ ആയിരുന്നു ആദ്യം മുതൽ കൂടുതൽ ആരാധകർ ഉണ്ടായിരുന്നത്.

എന്നാൽ ഇടക്ക് വെളിയിൽ പോയി തിരിച്ചു വന്ന ടിമ്പലിന് ആദ്യം ഉണ്ടായിരുന്ന ഫാൻസ്‌ കുറഞ്ഞു എന്ന് വേണം പറയാൻ. എന്നാൽ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞത് സായി വിഷ്ണുവിനും. ഇപ്പോൾ മത്സരാർത്ഥികളിൽ ആരാണ് വിജയി എന്നും അവർക്ക് ലഭിച്ച സമ്മാന തുക ഇങ്ങനെ ഒക്കെ ആണ് എന്നും ആരാധകർ പറയുന്നു. ഒരു വാട്ട്സ്ആപ്പ് പോസ്റ്റ് മുൻ നിർത്തി ആണ് പോസ്റ്റുകൾ വരുന്നത്.

ബിഗ് ബോസ് മലയാളം സീസൺ 3 ബിബിഎംഎസ് 3 എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തു വന്നിരിക്കുന്നത്. ഒരു വാട്സ് ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോർട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ് ബോസ് സീസൺ 3 ഫലത്തിൽ വിജയിയായി മണിക്കുട്ടനാണ്, പ്രതിഫലം 3.8 കോടി. റണ്ണറപ്പ് ആയി പറയുന്നത് സായ് വിഷ്ണുനെയാണ് 2.2 കോടി. സെക്കൻഡ് റണ്ണറപ്പ് – ഡിംപൽ 1.9 കോടി. മൂന്നാം സ്ഥാനം കിടിലൻ ഫിറോസ് – 1.2 കോടി.

നാല്; ഋതു മന്ത്ര – 0.9 കോടി. എന്നിങ്ങനെയാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. 11.4 കോടി വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ പറയുന്നുണ്ട്. എത്രത്തോളം വിശ്വസിക്കാം എന്ന അടിക്കുറിപ്പോടൊയാണ് വാട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻ ഷോർട്ട് പ്രചരിക്കുന്നത്.

എന്നാൽ ഇത് ഫേക്ക് ആണെന്ന് ഒരു വിഭാഗം ഫാൻസ്‌ പറയുന്നു. എന്നാൽ വിജയി മണിക്കുട്ടൻ ആയിരിക്കില്ല സായി വിഷ്ണു ആയിരിക്കും എന്നാണ് മറ്റു ചിലർ പറയുന്നത്. എന്നാൽ ഏറ്റവും ദയനീയം റംസാൻ ആണെല്ലോ എന്നും ഒന്നും കിട്ടിയില്ലല്ലോ എന്നും ഒരു വിഭാഗം പറയുന്നു.