Malayali Live
Always Online, Always Live

ഗായിക ശ്രേയ ഘോഷാൽ 37 ആം വയസിൽ അമ്മയായി; സന്തോഷം പങ്കുവെച്ച് താരം..!!

3,264

ബംഗാളി ആണെങ്കിൽ കൂടിയും മലയാളികൾക്ക് ഏറെ സുപരിചിതമായ ആൾ ആണ് ശ്രേയ ഘോഷാൽ. അത്രയേറെ മധുരമായ ഗാനങ്ങൾ ആണ് ശ്രേയയിൽ നിന്നും ലഭിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയിലെ എല്ലാ ഭാഷകളിലും പിന്നണി ഗായികയായി തിളങ്ങിയിട്ടുള്ള ആൾ കൂടി ആണ് ശ്രേയ ഘോഷാൽ.

ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതൽ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി ഉർദു ആസാമീസ് ബംഗാളി ഭോജ്പുരി കന്നഡ ഒഡിയ മലയാളം പഞ്ചാബി തമിഴ് മറാത്തി തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും അവർ ഗാനങ്ങൾ‌ ആലപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ശ്രേയ ഘോഷാലിനു ലഭിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന് കുഞ്ഞു ജനിച്ചു എന്ന വാർത്ത ആണ് പുറത്തു വരുന്നത്. 2015 ൽ ആയിരുന്നു ശ്രേയയുടെ വിവാഹം. ശിലാദിത്യ മുഖോപാണ്ട്യയെ ആണ് താരം വിവാഹം കഴിച്ചത്.

ബിഗ് ബി എന്ന ചിത്രത്തിൽ കൂടി ആണ് ശ്രേയ ഘോഷാൽ മലയാളത്തിൽ എത്തുന്നത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. ഇന്ത്യൻ സിനിമ മുഴുവൻ അറിയുന്ന സെലിബ്രിറ്റി ആയത് കൊണ്ട് തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആഘോഷമാക്കാറുണ്ട്.

താൻ ഒരു അമ്മയായിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ ശ്രേയാ ഘോഷാൽ പങ്കുവയ്ക്കുന്നത്. ഫെയിസ് ബുക്ക് വഴിയാണ് താരം ഈ വിവരം പങ്കുവെച്ചത്. ഒരു ആണ്കുഞ്ഞ് ആണ് താരത്തിന് ജനിച്ചിരിക്കുന്നത്. താനും കുഞ്ഞും സുഖമായിരിക്കുന്നു എന്ന സന്തോഷ വാർത്തയും താരം പങ്കുവെച്ചു. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് എത്തുന്നത്. ഇവർക്കെല്ലാം താരം നന്ദി പറയുകയും ചെയ്തു.