Malayali Live
Always Online, Always Live

കൊറോണ പ്രിയ സുഹൃത്തിന്റെ ജീവനെടുത്തു; ലൈവിൽ പൊട്ടിക്കരഞ്ഞ് കുടുംബ വിളക്കിലെ ശീതൾ..!!

3,408

മലയാളികൾക്ക് കുടുംബ വിളക്കിൽ കൂടി സുപരിചിതയായ നടിയാണ് അമൃത നായർ. ഇപ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൊറോണ വന്നു മരിച്ചതിനെ കുറിച്ചും ഏറ്റവും അടുപ്പമുള്ള ആരെങ്കിലും പോയാൽ മാത്രമേ കൊറോണ നമ്മൾ പ്രാധാന്യത്തോടെ കാണുകയുള്ളൂ എന്നും പറയുകയാണ് താരം.

ഞെട്ടിച്ച വാർത്തയ്ക്കൊപ്പം വീട്ടിലിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിക്കാനാണ് അമൃത ലൈവിൽ എത്തിയത്.

തമിഴ് സിനിമയുടെ ഷൂട്ടിനായി പോയപ്പോൾ പരിചയപ്പെട്ടൊരു വ്യക്തിയാണ്. പുള്ളിക്കാരൻ മരിച്ചു. കോവിഡ് വാക്സിൻ എടുത്തിരുന്നു. വാക്സിൻ എടുത്തതിനുശേഷം അറ്റാക്ക് വന്നാണു പോയത്. എല്ലാവരും കെയർ ചെയ്യുക. എന്തെങ്കിലും സംഭവിച്ചാൽ കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് കോവിഡ് നമ്മുടെ ജീവിതത്തിൽ എത്രമാത്രം വന്നിട്ടുണ്ടെന്ന് മനസ്സിലാവുക.

ആരൊക്കയൊണ് നഷ്ടമാകുക എന്നൊന്നും പറയാൻ പറ്റില്ല. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. വാക്സീൻ എടുത്തവരാണെങ്കിലും നല്ലതുപോലെ സൂക്ഷിക്കുക – അമൃത പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.