Malayali Live
Always Online, Always Live

അന്ന് ദിലീപുമായുള്ള വിവാഹത്തിന് മഞ്ജു ഒരുങ്ങിയപ്പോൾ മനസ് കൊണ്ട് ഏറെ പ്രയാസപ്പെട്ടു; സെലിബ്രിറ്റി മേക്കപ്പർ അനില തന്റെ അനുഭവം വെളിപ്പെടുത്തുമ്പോൾ..!!

3,286

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവ് ആണ് മഞ്ജു വാര്യർ. സല്ലാപത്തിൽ ദിലീപിന്റെ നായിക ആയി എത്തിയ താരം പിന്നീട് അഭിനയ ലോകത്തിൽ നിന്നും പതിനഞ്ചു വർഷങ്ങൾ മാറി നിന്ന് തിരിച്ചു വന്നപ്പോൾ പോലും അതെ ഇഷ്ടത്തോടെ തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ആദ്യം നായികയായി തിളങ്ങി എങ്കിൽ കൂടിയും രണ്ടാം വരവിൽ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറാനും മഞ്ജുവിന് നിഷ്പ്രയാസം കഴിഞ്ഞു. രണ്ടാം വരവിൽ മോഹൻലാലിനൊപ്പം വിജയ ചിത്രങ്ങൾ ഏറെ ഉണ്ടാക്കിയപ്പോൾ ഇത്രയേറെ വർഷത്തെ അഭിനയ ജീവിതത്തിൽ നേടാൻ കഴിയാത്ത മമ്മൂട്ടിക്ക് ഒപ്പം ഉള്ള വേഷവും ചെയ്യാൻ കഴിഞ്ഞു മഞ്ജുവിന്.

ആദ്യ ചിത്രം സല്ലാപത്തിൽ മഞ്ജുവിന്റെ നായകനായി എത്തിയ ദിലീപിനെ തന്നെ ജീവിതത്തിന്റെ നായകനായി മഞ്ജു തിരഞ്ഞെടുത്തത്. പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹവും. എന്നാൽ തന്റെ സെലക്ഷൻ എവിടെയോ പിഴച്ചു എന്ന് തിരിച്ചറിഞ്ഞ മഞ്ജു പതിനഞ്ചു വർഷങ്ങൾക്കു ശേഷം വിവാഹ മോചനം നേടുകയും ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞു അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ മഞ്ജു അതിശക്തമായി വിവാഹ മോചനത്തിന് ശേഷം തിരിച്ചെത്തിയത്. ഇപ്പോൾ മഞ്ജു ദിലീപ് വിവാഹത്തിന് മേക്കപ്പ് ചെയ്ത അനില പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. മഞ്ജു കല്യാണത്തിനെക്കുറിച്ച് തീരുമാനിച്ചപ്പോൾ മറ്റെല്ലാ താരത്തെയും പോലെ താനും സങ്കടപ്പെട്ടു എന്നാണ് അനില തുറന്നു പറയുന്നത്.

മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത ഒരു താരത്തെ നഷ്ടമാകുന്നതിൽ മനസ്സ് വിഷമിച്ചിരുന്നു എന്നാണ് അനില പറയുന്നത്. ഒരു ഫോട്ടോഷൂട്ടിലൂടെ മഞ്ജുവുമായി പരിചയപ്പെട്ട അനിലയെ കല്യാണത്തിന് റിസപ്‌ഷന് മേക്കപ്പ് ചെയ്യാൻ ക്ഷണിക്കുന്നത് കിരീടം ഉണ്ണിയുടെ ഭാര്യ സരിജയായിരുന്നു. അതിനുശേഷം ഇന്ന് വരെ താരവുമായ നല്ലൊരു വ്യക്തി ബന്ധം പുലർത്തുന്നു എന്നും അനില തുറന്നു പറയുന്നു.