Malayali Live
Always Online, Always Live

നീ അടിവസ്ത്രം കാണിച്ചില്ലെങ്കിൽ പടം കാണാൻ ആൾ വരില്ലന്ന് സംവിധായകൻ; പിന്തുണച്ചത് സൽമാൻ ഖാൻ; പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തൽ..!!

3,419

ബോളിവുഡിൽ നിന്നും ഹോളിവുഡിൽ എത്തി അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനാൻസനെ പ്രണയിച്ചു വിവാഹം കഴിഞ്ഞ നടിയാണ് പ്രിയങ്ക ചോപ്ര. അതും തന്നെക്കാൾ 12 വയസ്സ് കുറവാണ് നിക്കോളാസ് ജെറി ജോനാസിന്. അതുകൊണ്ടു തന്നെ പ്രിയങ്കയുടെ പ്രണയം എന്നൊക്കെ പറയുമ്പോൾ അതൊരു സാഹസം തന്നെ ആയിരിക്കും. അഭിനയെത്രിക്ക് ഒപ്പം ഗായിക നിർമാതാവ് എന്ന നിലയിൽ ഒക്കെ പ്രശസ്തി നേടിയിട്ടുള്ള പ്രിയങ്ക ചോപ്ര 2000 ൽ ലോക സുന്ദരിയും ആയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടികൂടിയാണ് പ്രിയങ്ക ചോപ്ര.

അഭിനയ ലോകത്തേക്ക് എത്തുന്നതിന് മുന്നേയും അതിന് ശേഷവും ഒട്ടേറെ വിഷമം നിറഞ്ഞ ഘട്ടങ്ങളിൽ കൂടി ആണ് താൻ ഇവിടെ വരെ എത്തിയത് എന്ന് പ്രിയങ്ക പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിദേശത്ത് പഠിക്കാൻ പോയപ്പോഴും അതിന് ശേഷം സിനിമയിൽ എത്തിയപ്പോഴും അടക്കം ഉണ്ടായ മോശം അനുഭവങ്ങൾ താരം തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ കരിയറിലെ ഇതുവരെയും ആർക്കും അറിയാത്ത പല കാര്യങ്ങളും വെളിപ്പെടുത്തി കൊണ്ടുള്ള പ്രിയങ്കയുടെ പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്. അൺഫിനിഷിഡ് എന്ന പുസ്തകത്തിലെ പല വെളിപ്പെടുത്തലും സിനിമാലോകത്ത് നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയെ തുറന്നു കാണിക്കുന്നതാണ്. പുസ്തകത്തിൽ പറയുന്ന പല സംഭവങ്ങളും ഇതിനോടകം തന്നെ ചർച്ചയായി മാറിയിട്ടുണ്ട്. തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന അനുഭവങ്ങളും ചില സംവിധായകരിൽ നിന്നുമുണ്ടായ മോശം അനുഭവങ്ങളും പ്രിയങ്ക പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനിടെ തന്റെ അടി വസ്ത്രം കാണണമെന്ന് സംവിധായകൻ പറഞ്ഞ സംഭവത്തെ കുറിച്ചും പ്രിയങ്ക മനസ് തുറക്കുന്നുണ്ട്. അന്ന് സഹായിക്കാനെത്തിയത് സൽമാൻ ഖാൻ ആണെന്നും പ്രിയങ്ക പറയുന്നു. സംവിധായകൻ എന്നോട് സ്റ്റൈലിസ്റ്റിനോട് സംസാരിക്കാൻ പറഞ്ഞു. തുടർന്ന് താൻ അദ്ദേഹത്തെ വിളിക്കുകയും കാര്യം വിശദീകരിക്കുകയും ചെയ്തു. ശേഷം ഫോൺ സംവിധായകന് നൽകി.

എന്റെ മുന്നിൽ നിന്നു തന്നെ സംവിധായകൻ പറഞ്ഞത് എന്തു സംഭവിച്ചാലും അടിവസ്ത്രം കാണണം. ഇല്ലെങ്കിൽ ആളുകൾ സിനിമ കാണാൻ വരില്ല എന്നായിരുന്നു എന്നും പ്രിയങ്ക ഓർത്ത് കുറിക്കുന്നു. ആ സംഭവത്തിന് പിന്നാലെ ആ സിനിമ താൻ ഉപേക്ഷിച്ചുവെന്ന് പ്രിയങ്ക പറയുന്നു. പിന്നീട് ഈ സംവിധായകൻ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലെത്തി മോശമായി പെരുമാറി. എന്നാൽ അന്ന് സഹായിച്ചത് ആ ചിത്രത്തിലെ നായകനായ സൽമാൻ ഖാൻ ആയിരുന്നുവെന്നും പ്രിയങ്ക പറയുന്നു.