Malayali Live
Always Online, Always Live

ഞാൻ ഡയറ്റ് ചെയ്യുമ്പോൾ ഭർത്താവ് ഇങ്ങനെ ചെയ്താൽ എന്ത് ചെയ്യും; അനു സിത്താരയുടെ പോസ്റ്റ് വൈറൽ..!!

4,118

മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് അനു സിതാര. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറിയ അനു മികച്ച നർത്തകി കൂടി ആണ്. വിവാഹ ശേഷം അഭിനയ ലോകത്തിൽ എത്തുകയും മലയാളത്തിൽ മുൻനിര നായികയായി തുടരുകയും ചെയ്യുന്ന ആൾ കൂടി ആണ് അനു സിതാര. സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.

ഇന്ന് മലയാളത്തിൽ മമ്മൂട്ടി പൃഥ്വിരാജ് ദിലീപ് അടക്കമുള്ള സൂപ്പർ താരങ്ങളുടെ നായിക ആയി മാറിയ അനു താൻ അഭിനയ ലോകത്തിൽ ഇത്രയേറെ ഉയരങ്ങളിൽ ഏതാണ് കാരണം തന്റെ ഭർത്താവ് വിഷ്ണു ആണെന്ന് പറയുന്നു. വെറും വീട്ടമ്മയായി ജീവിക്കേണ്ട തന്നെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമങ്ങൾ നടത്തിയത് തന്റെ ഭർത്താവ് ആയിരുന്നു.

ഭർത്താവിനെ കുറിച്ച് പറയുമ്പോൾ നൂറു നാവ് ആണ് അനുവിന്. അഭിനയത്തിന് ഒപ്പം തന്നെ നൃത്തത്തിൽ ശ്രദ്ധ കൊടുക്കുന്ന താരം പൊതു വേദികളിൽ അടക്കം സജീവം ആണ്. അതുകൊണ്ട് തന്നെ ഏറെ ആരാധകർ ഉണ്ട് താരത്തിന്. ഒരുകാലത്തിൽ കാവ്യാ മാധവൻ ആയിരുന്നു എങ്കിൽ ഇന്ന് ആരാധകർ അതെ തലത്തിൽ കാണുന്ന മലയാളത്തിന്റെ ശാലീന സൗന്ദര്യമുള്ള നായിക കൂടി ആണ് അനു സിത്താര.

മികച്ച ചിത്രങ്ങളുടെ ഭാഗമാകുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ അനു സിത്താര ഷെയർ ചെയ്ത രസകരമായ പോസ്റ്റാണ് വൈറലാകുന്നത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആണ് അനുസിത്താര ഈ രസകരമായ പോസ്റ്റ് ഷെയർ ചെയ്തത്.

താൻ കഷ്ടപ്പെട്ട് ഡയറ്റ് ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണം വാരിവലിച്ചു കഴിക്കുന്ന ഭർത്താവിനെ ആയിരുന്നു അനുസിതാര തുറന്നുകാട്ടിയത്. ഞാൻ കഷ്ടപ്പെട്ട് ഡയറ്റ് ഇരിക്കുമ്പോൾ എൻറെ ഭർത്താവ് എന്നോട് ചെയ്യുന്നത് എന്താണെന്ന് കണ്ടോ?’ ഇതായിരുന്നു ചിത്രത്തിനൊപ്പം അനു സിത്താര പങ്കുവെച്ച കുറിപ്പ്.

സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഇത് വൈറലായി മാറിയിരിക്കുകയാണ്. അനുവിനെ കുറിച്ചുള്ള ചെറിയ കാര്യങ്ങൾ പോലും വൈറൽ ആകുന്ന സോഷ്യൽ മീഡിയയിൽ താരത്തിന് ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകളും ഉണ്ട്.