കുഞ്ഞാവ വരാൻ സമയമായി; പ്രസവത്തിനായി ആശുപത്രിയിലേക്ക് പേളി മാണി; വാവക്ക് പ്രത്യേകം ഒരുക്കിയ കാര്യങ്ങളെ കുറിച്ചും താരം പറയുന്നു..!!
അങ്ങനെ സോഷ്യൽ മീഡിയ ആരാധകരുടെ കുറച്ചേറെ നാളുകൾ ആയി ഉള്ള കാത്തിരിപ്പിന് അവസാനം ആകാൻ പോകുകയാണ്. ബിഗ് ബോസ് സീസൺ 1 കൂടി എത്തിയ മത്സരാർത്ഥികൾ ആയിരുന്നു പേളിയും ശ്രീനിഷും. തുടർന്ന് ഇരുവരും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുന്നതും.
ഇന്ന് ഇരുവരും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ കൂടി ആണ് കടന്നു പോകുന്നത്. ഇരുവർക്കും ആദ്യത്തെ കണ്മണി ജനിക്കാൻ പോകുക ആണ്. പേർളി ഗർഭിണി ആയത് മുതൽ സാമൂഹിക മാധ്യമത്തിൽ വളരെയധികം ചർച്ചകൾ നടന്നിരുന്നു.
ഇരുവരുടെയും അതോടൊപ്പം പെർളിയുടെ ഗർഭകാലവുമൊക്കെ വളരെ വലിയ വാർത്തകൾ ആയിരുന്നു. അവതാരകയും നടിയുമായ പേളി തന്നെ ആണ് എല്ലാകാര്യങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചത്. ഇപ്പോഴിതാ ആശുപത്രിയിൽ പോകുന്നതിന് മുന്നേ എഴുതിയ കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്.
അതോടൊപ്പം തന്നെ കുഞ്ഞിനായി കരുതി വെച്ചിരിക്കുന്ന പ്രത്യേകം കാര്യങ്ങളെ കുറിച്ചും പേളി സംസാരിക്കുന്നുണ്ട്. എന്റെ ഡേറ്റ് അടുത്ത് വരുന്നതിനാൽ ആശുപത്രിയിൽ പോകാനുള്ള ബാഗ് ഞാൻ തന്നെ തയ്യാറാക്കാൻ തുടങ്ങി. ഡയപ്പർ ഒഴികെ എന്റെ കുഞ്ഞിന് ആവശ്യമുള്ളതെല്ലാം ശ്രദ്ധാപൂർവ്വം തന്നെ ഞാൻ എടുത്ത് വെച്ചു.
കുഞ്ഞിന് ലങ്കോട്ട് മാത്രം ഉപയോഗിക്കണമെന്ന് അമ്മയുടെ നിർദ്ദേശം കാരണം അത്യാവശ്യം ഉപയോഗിക്കാനുള്ളത് മമ്മി തന്നെ തുന്നി എടുത്തു. പക്ഷേ ഡയപ്പർ ഇല്ലെന്നുള്ള ചിന്ത എന്നെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ അടുത്തിടെ ഞാൻ പരിചയപ്പെടുത്തിയ എന്റെ സുഹൃത്തിന്റെ സൂപ്പർ ബോട്ടംസ് എന്ന ബ്രാൻഡ് ഗവേഷണം നടത്തിയും മറ്റുമായി പ്രകൃതിദത്തമായ ശൈലിയിൽ നിർമ്മിച്ചെടുത്ത നവജാത ശിശുക്കളുടെ തുണി ഉപയോഗിച്ചുള്ള ഡയപ്പറും ഞാൻ എടുത്ത് വെച്ചിരിക്കുകയാണ്.
അവരുടെ തുണി ഡയപ്പർ നൂറ് ശതമാനം തുണി കൊണ്ടും രാസ വസ്തുക്കളുടെ ഒരു അംശം പോലുമില്ലാതെ യു എൻ ഒ നിർമ്മിച്ചതാണ്. അത് കുഞ്ഞിന്റെ ഈർപ്പം ഇല്ലാതാക്കുകയും ഏറെ നാൾ സുഖകരമായി ഇരിക്കുകയും ചെയ്യും. എന്റെ ദൈവമേ അവർ വളരെയധികം മൃതു ആയിട്ടുള്ളവരാണ്. പരിസ്ഥിതി സൗഹാർദ്ദത്തോടെയും വൃത്തിയുള്ളതും കഴുകി എടുക്കാൻ പറ്റുന്നതും വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഡയപ്പർ തിരഞ്ഞെടുക്കാൻ സാധിച്ചത് എനിക്കും വലിയ ആകർഷണം തോന്നി.
എന്റെ കുഞ്ഞ് അത് ഉപയോഗിക്കുന്നത് വരെ കാത്തിരിക്കാൻ വയ്യ. ഇത് മാത്രമല്ല തന്റെ പേരിലുള്ള കോഡ് അടിച്ച് കൊടുത്താൽ ഈ ബ്രാൻഡിന്റെ സാധനങ്ങൾ വാങ്ങുന്നതിൽ ചില ഇളവുക ലഭിക്കുമെന്ന് കൂടി പേളി സൂചിപ്പിച്ചിരിക്കുകയാണ്. ഈ പോസ്റ്റിന് താഴെ ലവ് ഇമോജിയുമായി പേളിയുടെ ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും എത്തിയിട്ടുണ്ട്. മാർച്ച് 23 നാണ് പേളിയ്ക്ക് പ്രസവത്തിനുള്ള തീയ്യതി നൽകിയിരിക്കുന്നത്.
അതിന് മുമ്പ് ആശുപത്രിയിൽ പോവണമെന്നുള്ള കാര്യം അടുത്തിടെ പേളിയും ശ്രീനിഷും ചേർന്ന് ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന കുറിപ്പിനൊപ്പം കുഞ്ഞിന്റെ വസ്ത്രങ്ങളും മറ്റുമൊക്കെ അടുക്കി പെറുക്കി വെക്കുന്ന നടിയെ ആണ് കാണാൻ സാധിക്കുന്നത്.