ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പര ചന്ദന മഴയിൽ കൂടി പ്രേക്ഷക മനസുകൾ കീഴടക്കിയ അഭിനയത്രി ആണ് അമൃത. മേഘന വിൻസെന്റ് എന്നാണ് യഥാർത്ഥ പേര് എങ്കിൽ കൂടിയും താരത്തിന് കൂടുതൽ ആളുകൾ അറിയുന്നത് അമൃത എന്ന പേരിൽ ആണ്. മേഘനയുടെ വിവാഹ മോചന സോഷ്യൽ മീഡിയയിൽ വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.
നടി ഡിംപിലും മേഘനയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ആ സൗഹൃദമാണ് സഹോദരനെ കൊണ്ട് മേഘനയെ വിവാഹം കഴിപ്പിക്കുന്നത് വരെ എത്തിയതും. വിവാഹ ശേഷം അഭിനയിക്കില്ല എന്നായിരുന്നു ഡോൺ ആ സമയത് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. വിവാഹമായതോടെ ചന്ദനമഴ സീരിയലിലും താരം ഉപേക്ഷിച്ചിരുന്നു.
വെറും 8 മാസങ്ങൾ മാത്രം ഒന്നിച്ചു ജീവിച്ച മേഘനയും ഡോണും പിന്നീട് വേർപിരിയുക ആയിരുന്നു. തുടർന്ന് ഡോൺ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. തൃശൂർ നടന്ന ലളിതമായ ചടങ്ങിൽ ആയിരുന്നു ഡോണിന്റെ രണ്ടാം വിവാഹം. കോട്ടയം സ്വദേശിനി ഡിവൈൻ ക്ലാരയാണ് ഡോണിന്റെ ജീവിത സഖിയായി എത്തിയത്. 2020 മെയ് 21 ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.
ഇപ്പോഴിതാ ഡോണിന്റെ സഹോദരിയും നടിയുമായ ഡിംപിൾ ആണ് തന്റെ യൂട്യൂബ് ചാനലിൽ കൂടി നാത്തൂന്റെ കുഞ്ഞിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. കുഞ്ഞിനെ കുളിപ്പിക്കുന്ന വീഡിയോക്ക് ശേഷം കുഞ്ഞിന്റ പേര് പറയാൻ ഡിംപിൾ മറന്നില്ല. ഇവാൻ തോമസ് ഡോൺ എന്നാണ് കുഞ്ഞിന് പേരിട്ടത്. കഴിഞ്ഞ മാസം ബേബി ഷവർ വീഡിയോ ഡിംപിൾ പങ്കു വെച്ചിരുന്നു. എന്തായാലും കുടുംബത്തിൽ പുത്തൻ അതിഥി എത്തിയ ആഘോഷത്തിൽ താനെ ആണ് ഡിംപിലും ഡോണും എല്ലാം.