Malayali Live
Always Online, Always Live

ശിവനെയും അഞ്ജലിയെയും അപായപ്പെടുത്താൻ ശ്രമം; സാന്ത്വനം വീട്ടിൽ കണ്ണീർ നിമിഷങ്ങൾ; പുത്തൻ ട്വിസ്റ്റിൽ ആകാംഷയോടെ ആരാധകർ..!!

5,133

കളിയും ചിരിയും തമാശകളും കുസൃതികളും ഒക്കെ ആയി ആയിരുന്നു ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം സീരിയൽ ഇതുവരെയും. എന്നാൽ കഥയും ട്വിസ്റ്റുകളും കൊണ്ടുവരാൻ തുടങ്ങിയിരിക്കുന്നു ആദിത്യൻ എന്ന് വേണം പറയാൻ. ചിപ്പി രഞ്ജിത് ആണ് ഏഷ്യാനെറ്റിൽ രാത്രി 7 മണിക്ക് സംപ്രേഷണം ചെയ്യുന്ന സീരിയൽ നിർമ്മിക്കുന്നത്. വാനമ്പാടി അവസാനിച്ച ശേഷം ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ ഇപ്പോൾ 126 ആം എപ്പിസോഡ് ആയി കഴിഞ്ഞു.

നാല് സഹോദരങ്ങളുടെ കഥ പറയുന്ന സീരിയൽ സാധാരണയുള്ള കണ്ണീർ സീരിയലുകളിൽ നിന്ന് ഏറെ വ്യത്യസ്തമായ അവതരണ ശൈലിയാണ് ഉപയോഗിച്ച് ഇരിക്കുന്നത്. അതുകൊണ്ടു തന്നെ ഏറെ ആരാധകരും ഉണ്ട് ഈ സീരിയലിന് എന്ന് വേണം പറയാൻ. ശിവനും അഞ്ജലിയും അപർണ്ണയും ഹരിയും ഇവരുടെ അടിയും പിടിയും വഴക്കും എല്ലാം ആണ് സീരിയൽ ഹൈലൈറ്റ് എന്ന് വേണം പറയാൻ. അഞ്ജലിയായി എത്തുന്നത് ഗോപിക അനിൽ ആണു.

ശിവൻ ആയി എത്തുന്നത് സജിൻ ആണ്. ഇരുവരും തമ്മിൽ ഉള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആണ് ഇപ്പോൾ കൂടുതലും കാണിക്കുന്നത്. അത് തന്നെ ആണ് പ്രേക്ഷകർക്ക് കാണാൻ ഇഷ്ടവും. ഇരുവരും ഒന്നിച്ചു വിവാഹത്തിന് പോകുന്നതും അതിന്റെ രസഹവമായ മുഹൂർത്തങ്ങളും 124 ആം എപ്പിസോഡ് മുതൽ കാണിക്കുന്നത്. ശിവനും അഞ്ജലിയും വിവാഹത്തിന് പോകാൻ വല്യേട്ടൻ ബാലൻ നിർദ്ദേശിക്കുന്നു എങ്കിൽ ഇതൊന്നും അറിയാതെ ഹരിയോടും അപർണ്ണയോടും വിവാഹത്തിന് പോകാൻ വല്യേട്ടത്തി ശ്രീദേവി നിർദ്ദേശിക്കുമുകയാണ്.

ഒറ്റക്ക് പുറത്തു പോകാൻ ഉള്ള ആഗ്രഹം കൊണ്ട് തുള്ളിച്ചാടുന്ന അപർണ്ണയും ഇത് ഒന്നും അറിയാതെ വിവാഹത്തിന് പോകാൻ തയ്യാറെടുക്കുന്ന അഞ്ജലിയും കൂടി എത്തുമ്പോൾ ധർമ്മ സങ്കടത്തിൽ ആവുക ആണ് ദേവി. എന്നാൽ വിഷയം അറിഞ്ഞ ഹരി കൃത്യമായ ഇടപെടൽ മൂലം അപർണ ബീച്ചിൽ പോകാം എന്ന് സമ്മതിക്കുകയും അതുപോലെ ശിവനും അഞ്ജലിയും കല്യാണത്തിന് പോകാൻ തീരുമാനിക്കുകയും ആയിരുന്നു.

ഇതിനു ഇടയിൽ ശിവൻ അഞ്ജലി ക്ക് വേണ്ടി മുല്ലപ്പൂ മാല കോർക്കുന്നതും ഒക്കെ രസകരമായ മുഹൂർത്തങ്ങൾ ആണ്. എന്നാൽ 126 ആം എപ്പിസോഡിലേക്ക് എത്തുമ്പോൾ വിവാഹം കഴിഞ്ഞു തിരിച്ചു എത്തുന്ന അഞ്ജലിയും ശിവൻ ഉം സഞ്ചരിക്കുന്ന ബൈക്ക് മറ്റൊരാൾ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തുക ആണ്. പരിക്കുകൾ ഏൽക്കുന്ന അഞ്ജലിയും ശിവനും ആശുപത്രിയിൽ പോകുകയും ചികിത്സ തേടുകയും ആണ്. തങ്ങളെ ആരോ മനഃപൂർവ്വം അപായപ്പെടുത്താൻ ശ്രമിക്കുക ആയിരുന്നു എന്നാണ് അഞ്ജലി പറയുന്നത്. അത് സത്യം ആണെന്ന് ശിവനും പറയുന്നു. ഇനിയുള്ള എപ്പിസോഡുകളിൽ രസാവഹമായ ട്വിസ്റ്റുകൾ ഉണ്ടാവും എന്ന പ്രതീക്ഷയിൽ തന്നെ ആണ് പ്രേക്ഷകർ.

ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്.

തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെയും ബന്ധങ്ങളുടെ ആഴത്തിന്റെയും കഥ പറയുന്ന സീരിയൽ കൂടി ആണ് സാന്ത്വനം.