മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള താരങ്ങളിൽ ഒരാൾ ആണ് മുത്തുമണി. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ എന്നും നിറ സാന്നിധ്യമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരത്തിന്റെ ഭർത്താവ് എഴുത്തുകാരനും സവിധായകനും ആയ പി ആർ അരുൺ ആണ്. നീണ്ട കാത്തിരിപ്പിന് ഒടുവിൽ കുഞ്ഞു ജനിക്കാൻ പോകുന്ന വിവരം അരുൺ ആണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.
ഇപ്പോഴിതാ ആ ആഗ്രഹം സഫലമായിരിക്കുകയാണ് ഇരുവർക്കും. നീണ്ട 15 വർഷത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ആണ് നടി മുത്തുമണിക്കും ഭർത്താവും സംവിധായകനുമായ പി ആർ അരുണിനും ആൺകുട്ടി പിറന്നത്. കുറച്ചു ദിവസങ്ങൾക്കു മുന്നേ ആണ് നിറവയറിൽ ഉള്ള മുത്തുമണിക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കു വെച്ച് അരുൺ എത്തിയത്. ഞങ്ങൾ എന്ന തലക്കെട്ടോടെ ആനി അരുൺ ഫോട്ടോ പോസ്റ്റ് ചെയ്തത്. 2006 ൽ ആണ് അഭിഭാഷകയായ മുത്തുമണി അഭിനയ ലോകത്തേക്ക് എത്തുന്നത്.
2006 ൽ തന്നെ ആയിരുന്നു മുത്തുമണിയുടെ വിവാഹവും. മോഹൻലാൽ നായകനായി എത്തിയ രസതന്ത്രം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. സത്യൻ അന്തിക്കാട് കണ്ടെത്തിയ മുത്ത് തന്നെ ആണ് മുത്തുമണി. നെല്ലിക്ക എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആണ് അധ്യാപകൻ കൂടി ആണ് മുത്തുമണിയുടെ ഭർത്താവ് അരുൺ.
ഫൈനൽസ് എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടി ആണ് അരുൺ. രസതന്ത്രത്തിന് ശേഷം വിനോദയാത്ര , ഇന്നത്തെ ചിന്താവിഷയം , മാണിക്യക്കല്ല് അടക്കം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ആണ് മുത്തുമണി. എറണാകുളത്ത് സോമസുന്ദരൻ ഷിർലി സോമസുന്ദരൻ എന്നിവരുടെ മകളായാണ് മുത്തുമണി ജനിച്ചത്. അച്ഛനമ്മമാർ നാടകത്തിൽ സജീവമായിരുന്നു ഈ നാടകങ്ങൾ മുത്തുമണിയെ സ്വാധീനിച്ചു. 33 വയസുണ്ട് മുത്തുമണിക്ക്.