Malayali Live
Always Online, Always Live

രാത്രി ഉറങ്ങി എഴുന്നേൽക്കുമ്പോൾ അങ്ങനെ ചെയ്യണമെന്ന് നിക്കിന് നിർബന്ധമാണ്; പ്രിയങ്ക ചോപ്ര..!!

3,609

ബോളിവുഡിൽ നിന്നും ഹോളിവുഡിൽ എത്തി അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനാൻസനെ പ്രണയിച്ചു വിവാഹം കഴിഞ്ഞ നടിയാണ് പ്രിയങ്ക ചോപ്ര. അതും തന്നെക്കാൾ 12 വയസ്സ് കുറവാണ് നിക്കോളാസ് ജെറി ജോനാസിന്.

അഭിനയെത്രിക്ക് ഒപ്പം ഗായിക നിർമാതാവ് എന്ന നിലയിൽ ഒക്കെ പ്രശസ്തി നേടിയിട്ടുള്ള പ്രിയങ്ക ചോപ്ര 2000 ൽ ലോക സുന്ദരിയും ആയിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടികൂടിയാണ് പ്രിയങ്ക ചോപ്ര.

ഏറെ വിവാദങ്ങൾക്ക് ശേഷം ആയിരുന്നു 26 കാരനായ നിക്ക് ജോനാസിനെ 37 കാരിയായ പ്രിയങ്ക വിവാഹം കഴിച്ചത്. എന്നാൽ നിക്കിന്റെ ഈ സ്വഭാവത്തെ കുറിച്ചാണ് പ്രിയങ്ക മനസ്സ് തുറന്നിരിക്കുന്നത്. പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ..

ഞാൻ പറയുന്നത് ചിലപ്പോഴൊക്കെ കേൾക്കുന്നവർക്ക് അരോചമായി തോന്നാം. ഞാൻ പക്ഷേ നിക്കിന്റെ ഈ സ്വഭാവം ശരിക്കും ആസ്വദിക്കുകയാണ്. ഞാൻ ഉണരുമ്പോൾ എന്റെ മുഖത്ത് നോക്കിയിരിക്കണമെന്ന് നിക്കിനു നിർബന്ധമുണ്ട്. അങ്ങനെ നിക്ക് നോക്കിയിരിക്കുമ്പോൾ ഞാൻ പറയും. അൽപ്പം കാത്തിരിക്കൂ.

ഞാൻ മേക്കപ്പിട്ടു വരാം. ചിലപ്പോഴൊക്കെ നിക്കിന്റെ ഈ സ്വഭാവം അലോസരപ്പെടുത്താറുണ്ടെങ്കിലും ഞാൻ ആസ്വദിക്കാറുണ്ട്. നീ ഉണരുന്നതു വരെ ഞാനിവിടെ കാത്തിരിക്കട്ടെ എന്ന് നിക് ചോദിക്കാറുണ്ട്. തമാശ പറയുന്നതെല്ല. ഇത് സത്യമാണ്’.