Malayali Live
Always Online, Always Live

വിവാദ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം; ഭാഗ്യലക്ഷ്മിയുടെ ജാമ്യത്തിൽ നാളെ വിധി..!!

2,571

വിവാദ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം അനുവദിച്ചു. ഭാഗ്യലക്ഷ്മിയെ മർദിച്ചു എന്ന കേസിൽ ആണ് ജാമ്യം. തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആണ് ജാമ്യം. എന്നാൽ ഐ ടി ആക്ട് പ്രകാരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വിജയ് പി നായർ ഇപ്പോഴും റിമാന്റിൽ തന്നെ ആണ്. അതെ സമയം ഭാഗ്യ ലക്ഷ്മി , ദിയ സന , ശ്രീലക്ഷ്മി അറക്കൽ എന്നിവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ ജില്ലാ കോടതിയിൽ പരിഗണിക്കും. മോഷണം , മുറിയിൽ അതി ക്രമിച്ചു കടക്കൽ അടക്കം അഞ്ചു വര്ഷം വരെ തടവിൽ കിടക്കാവുന്ന കുറ്റങ്ങൾ ആണ് മൂവരുടെയും മുകളിൽ ചുമത്തി ഇരിക്കുന്നത്.