Malayali Live
Always Online, Always Live

സാന്ത്വനം സീരിയലിലെ അഞ്ജലി ആരാണെന്ന് അറിയാമോ; ഇപ്പോൾ ഡോക്ടർ കൂടിയായ ഗോപിക അനിലിന്റെ വിശേഷങ്ങൾ ഇങ്ങനെ..!!

21,520

സീരിയലുകൾക്ക് എന്നും ആരാധകർ ഏറെ ആണ്. ഏറ്റവും മികച്ച സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ചാനൽ ഏഷ്യാനെറ്റ് ആണെന്ന് പറയാം. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് ഈ സീരിയൽ എത്തുന്നത്. ഒരു കുടുംബ കഥ എന്ന രീതിയിൽ സെപ്തംബര് 21 നു ആണ് സീരിയൽ ആരംഭിച്ചത്.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്. അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്.

സീരീയൽ ഹിറ്റായതോടെ ഇതിൽ അഞ്ജലിയെ അവതരിപ്പിക്കുന്ന ഗോപികക്കും ആരാധകർ ഏറെയായി. ഗോപികയുടെ ഫോട്ടോസും വിഡിയോസുമെല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഗോപികയുടെ അനിയത്തി കീർത്തനയും സീരിയലുകളിൽ അഭിനയിക്കുന്ന ഒരാളാണ്. സാന്ത്വനം സീരിയലിന്റെ ലൊക്കേഷനിൽ ഗോപികയ്ക്ക് ഒപ്പം കീർത്തന നിൽക്കുന്ന ചിത്രങ്ങളുമുണ്ടായിരുന്നു.

അതേ സമയം ഗോപിക ശരിക്കും ആരാണെന്നറിഞ്ഞ ആരാധകർ ഇപ്പോൾ അമ്പരന്നിരിക്കുകയാണ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി വിഎം വിനുവിന്റ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ബാലേട്ടൻ. മലയാളത്തിലെ ഹിറ്റ് സിനിമകളിൽ ഒന്നായ ബാലേട്ടനിൽ മോഹൻലാലിനൊപ്പം ദേവയാനിയായിരുന്നു നായികയായി അഭിനയിച്ചത്.

ഒരു മികച്ച കുടുംബ കഥ പറഞ്ഞ ഈ ചിത്രത്തിൽ മോഹൻലാലിന്റെയും ദേവയാനിയുടേയും മക്കളായി രണ്ട് കൊച്ചു പെൺകുട്ടികൾ അഭിനയിച്ചിരുന്നു. ബാലതാരമായി തിളങ്ങിയ ഇരുവരും ഇപ്പോൾ വളർന്ന് സീരിയിലുകളിൽ സജീവമായി അഭിനയിക്കുന്നുണ്ട് മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഇരുവരും സിനിമയിലെ പോലെ തന്നെ ജീവിതത്തിലും സഹോദരിമാരാണ്.

ഗോപികയും കീർത്തനയുമാണ് ബാലേട്ടനിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചിട്ടുള്ളത്. ഗോപിക ഇപ്പോൾ അഭിനയത്തോടൊപ്പം തന്നെ ഒരു ഡോക്ടർ കൂടിയാണ്. ഇതിൽ ഒരാളാണ് ഇപ്പോൾ സാന്ത്വനത്തിൽ കെയ്യടി നേടുന്ന അഞ്ജലിയെ അവതരിപ്പിക്കുന്ന ഗോപിക. ഗോപികയുടെ അനിയത്തി കീർത്തന തന്നെയായിരുന്നു ബാലേട്ടനിലെ രണ്ടാമത്തെ മകളും. ടെലിവിഷൻ റേറ്റിംഗിൽ ആദ്യ ആഴ്ചയിൽ തന്നെ മുൻപന്തിയിൽ എത്തിയിരിക്കുകയാണ് സാന്ത്വനം.