ഏറെ നാളത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകൻ ആക്കി 1000 കോടി മുതൽ മുടക്കിൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയും ശ്രീകുമാർ മേനോൻ ഒരുക്കാൻ ഇരുന്ന രണ്ടാമൂഴം കേസ് കോടതിക്ക് പുറത്തു ഒത്തുതീർപ്പിൽ എത്തി. നൽകിയ കാലയളവിൽ സിനിമ പൂർത്തി ആകാത്തത് മൂലം ആയിരുന്നു തിരക്കഥ ആവശ്യപ്പെട്ട് എം ടി കോഴിക്കോട് കോടതിയിൽ സമീപിച്ചത്.
ഷൂട്ടിംഗ് അടക്കം ഉള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തി വെക്കാൻ കോടതി ആവശ്യപ്പെടുക ആയിരുന്നു. തുടർന്ന് നടന്നുകൊണ്ടിരുന്ന കേസ് ആണ് ഇപ്പോൾ ഒത്തുതീർപ്പിൽ എത്തിയിരിക്കുന്നത്. ശ്രീകുമാർ മേനോൻ രണ്ടാമൂഴം സംവിധാനം ചെയ്യില്ല. കഥയും തിരക്കഥയും എം ടി വാസുദേവൻ നായർക്ക് തിരികെ നൽകും. ശ്രീകുമാർ മേനോന് എം ടി 1.25 കോടി രൂപ തിരികെ നൽകും.
അതെ സമയം രണ്ടാമൂഴം മാത്രമല്ല മഹാഭാരതം സിനിമ ആക്കാൻ ശ്രീകുമാർ മേനോന് കഴിയും എങ്കിൽ കൂടിയും ഭീമനെ കേന്ദ്ര കഥാപാത്രം ആക്കി സിനിമ ചെയ്യാൻ പാടില്ല എന്നതാണ് തീരുമാനം. തിങ്കളാഴ്ച കേസ് സുപ്രീം കോടതിയിൽ പരിഗണിക്കാൻ ഇരിക്കെ ആണ് ഒത്തുതീർപ്പ് നടന്നത്. കോടതിയിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കും.