Malayali Live
Always Online, Always Live

കാവ്യ മാധവന്റെ അത്രേം സൗന്ദര്യം തനിക്കില്ല; തന്നെക്കാണാൻ മറ്റൊരു സൂപ്പർ താരത്തെ പോലെ; അനു സിത്താര പറയുന്നു..!!

5,406

മലയാള സിനിമയിലെ നാടൻ ലുക്കുള്ള വേഷങ്ങൾ ഒട്ടേറെ ചെയ്തിട്ടുള്ള താരം ആണ് കാവ്യാ മാധവൻ. മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്തു കയ്യടി നേടിയ താരം ഇപ്പോൾ വിവാഹത്തിന് ശേഷം അഭിനയ ലോകത്തിൽ സജീവമല്ല. നടൻ ദിലീപിനെ ആണ് താരം രണ്ടാം വിവാഹം ചെയ്തത്. നാടൻ വേഷങ്ങളിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ കാവ്യയ്ക്ക് സാധിച്ചിട്ടുണ്ട്.

ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ദിലീപുമായി വിവാഹിതയായ കാവ്യ അഭിനയത്തിൽ നിന്ന് വിട്ടുനിന്നു. ഇപ്പോൾ താരം കുടുംബ ജീവിതം നയിക്കുകയാണ്. കാവ്യ സിനിമയിൽ നിന്ന് പിന്മാറുന്ന ഏകദേശ സമയത്ത് തന്നെയാണ് നടി ആണ് സിത്താര സിനിമയിൽ നായികയായി ആരങ്ങേറുന്നത്. 2013 ൽ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ച് സിനിമയിൽ വന്ന താരമാണ് അനു സിത്താര.

പലരും അനു അഭിനയിച്ചു തുടങ്ങിയ ശേഷം പറഞ്ഞ ഒരു കാര്യമാണ് അനു സിത്താരക്ക് കാവ്യയുടെ നല്ല സാമ്യമുണ്ടെന്ന്. കാവ്യ സിനിമകളിൽ അഭിനയിച്ച കഥാപാത്രങ്ങളെ പോലെ തന്നെയാണ് അനു സിത്താരയുടെ കഥാപാത്രങ്ങളും. ഇതിനെ കുറിച്ച് അനു ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇങ്ങനെ;

അത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. കാവ്യയേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ലെന്ന് നല്ല ബോധ്യമുണ്ട്. കുറച്ചുപേർ പറയുന്നത് എനിക്ക് ലക്ഷ്മി ഗോപാലസ്വാമിയുമായി സാമ്യമുണ്ടെന്നാണ്. ലക്ഷ്മി ചേച്ചിയുടെ മുഖ സാദൃശ്യമുണ്ടെന്നുള്ള ഒറ്റ കാരണം കൊണ്ടാണ് എന്നെ ആ സിനിമയിൽ തിരഞ്ഞെടുത്തത്. അനു പറഞ്ഞു.