1980കളിലെ നായികമാരെ കുറിച്ച് ചോദിച്ചാൽ ആദ്യം പറയുന്ന പേരുകളിൽ ഒന്നായിരിക്കും ശാന്തി കൃഷ്ണയുടേത്. അന്നത്തെ കാലത്ത് നായികയായി തിളങ്ങി താരം ആണ് ശാന്തി കൃഷ്ണ. 1963 ജനുവരി 2 നു മുംബൈയിൽ ആണ് പാലക്കാടൻ ബ്രാഹ്മണ ദമ്പതികളുടെ മകൾ ആയി ശാന്തി കൃഷ്ണയുടെ ജനനം.
ചെറുപ്പം മുതൽ നൃത്തം പഠിച്ചിരുന്ന ശാന്തി കൃഷ്ണ ഹോമകുണ്ഡം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1976 ൽ ആയിരുന്നു അത്. വിവാഹ ശേഷം ഒട്ടേറെ താരങ്ങളെ പോലെ തന്നെ സിനിമയിൽ നിന്നും മാറി നിന്ന ശാന്തി കൃഷ്ണ പിനീട് കുറച്ചു കാലങ്ങൾക്ക് മുന്നേ ആണ് അഭിനയ ലോകത്തിൽ തിരിച്ചു വന്നത്. ഇരു കൈകളും നീണ്ടിയാണ് ശാന്തികൃഷ്ണയെ പ്രേക്ഷകർ സ്വീകരിച്ചത്.
ഒരു കാലത്ത് പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നടിയെ നെഞ്ചിലേറ്റിയിരുന്നു. എന്നാൽ ശാന്തിയുടെ മക്കൾക്ക് അറിയില്ലായിരുന്നു അമ്മ ഇത്രയും വലിയ നടി ആയിരുന്നു എന്നത്. ഇപ്പോഴിതാ ആ രസകരമായ സംഭവം തുറന്ന് പറയുകയാണ് താരം. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
അവർ എന്റെ പഴയ സിനിമകൾ ഒന്നും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ താൻ ഒരു നടിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു. പുറത്ത് പോകുമ്പോൾ ആളുകൾ വന്ന് ഫോട്ടോ എടുക്കുമായിരുന്നു. അപ്പോൾ മക്കൾ ഇതിന കുറിച്ച് ചോദിച്ചിരുന്നു. അപ്പോഴാണ് താൻ സിനിമയിൽ അഭിനയിച്ചിട്ടുള്ളതിനെ കുറിച്ച് അവർ അറിഞ്ഞത്.. മക്കൾ തന്റെ നല്ലൊരു വിമർശകർ കൂടിയാണെന്നും ശാന്തി കൃഷ്ണ പറഞ്ഞു. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയാണ് അവർ മുഴുവനായി കണ്ട എന്റെ ചിത്രം. തിയേറ്ററിൽ പോയി ഞങ്ങൾ ഒരുമിച്ചായിരുന്നു സിനിമ കണ്ടത്.
അവർക്ക് അത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. നന്നായിട്ടുണ്ടെന്ന് അഭിപ്രായവും പറഞ്ഞു. പേരായ്മകളെ കുറിച്ചും ഇവർ പറയാറുണ്ട്. തന്റെ നല്ലൊരു വിമർശകർ കൂടിയാണ് മക്കൾ – ശാന്തി അഭിമുഖത്തിൽ പറഞ്ഞു. പണ്ടത്തെ തന്റെ ചിത്രങ്ങൾ ടിവിയിൽ വരുമ്പോൾ ഇതാണ് അമ്മ എന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും നടി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.