തനിക്ക് ആദ്യമായി കിട്ടിയ പ്രണയ ലേഖനത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മഹാനടി കീർത്തി സുരേഷ്. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് കീർത്തി സുരേഷ്. നേരത്തെ ബാലതാരമായി എത്തിയ താരം ആദ്യമായി നായികയായത് ഗീതാഞ്ജലിയിൽ കൂടി ആയിരുന്നു.
തുടർന്ന് മലയാളത്തിൽ തിളങ്ങിയ താരം തമിഴകത്തേക്ക് ചുവടുമാറ്റുക ആയിരുന്നു. തമിഴിൽ മിന്നും താരമായി മാറിയ താരം തുടർന്ന് തെലുങ്കിൽ മഹാനടിയിൽ കൂടി മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടി. ചലച്ചിത്ര നിർമാതാവ് സുരേഷ് കുമാറിന്റെയും മലയാളത്തിലെ പഴയകാല നായിക നടിയായ മേനകയുടെയും മകൾ ആണ് കീർത്തി സുരേഷ്. ഇപ്പോൾ ഒരു സ്വകാര്യ ജ്വല്ലറിയുടെ ഉദഘാടനത്തിന് എത്തിയപ്പോൾ തനിക്കുണ്ടായ സംഭവം വെളിപ്പെടുത്തുകയാണ് കീർത്തി സുരേഷ്.
തന്റെ ചെറുപ്പകാലത്ത് അങ്ങനെ പ്രണയാഭ്യർത്ഥന ഒന്നും ലഭിച്ചിട്ടില്ലന്നും എന്നാൽ ഒരു ജ്വല്ലറിയുടെ ഉദഘാടനത്തിന് ഒരാൾ പെട്ടന്ന് തനിക്ക് ഒരു കവർ കൊണ്ട് തന്നെനും ആ കവർ പിന്നീട് തുറന്ന് നോക്കിയപ്പോൾ അതിൽ തന്റെ പഴയ ഫോട്ടോകളായിരുന്നു ഏറെയും. തന്നോട് വലിയ ആരാധനയും ഇഷ്ടവുമാണെന്നും കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നും അയാൾ അന്ന് പറഞ്ഞതായി താരം പറയുന്നു.
എന്നാൽ അന്ന് ആ കവർ വാങ്ങിയ ശേഷം താൻ മിണ്ടാതെ പോയെന്നും പക്ഷേ ആ സംഭവം ഒരിക്കലും മറക്കില്ലന്നും കീർത്തി പറയുന്നു. ആരാണ് എവിടുന്നു വന്നു എങ്ങോട് പോയി എന്നൊന്നും അറിയില്ലെങ്കിലും അയാൾ സുരക്ഷതമായി ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെന്നും കീർത്തി കൂട്ടിച്ചേർത്തു.