Malayali Live
Always Online, Always Live

കന്യസ്ത്രീ അല്ലെങ്കിൽ നേഴ്സ് ആകാൻ ആഗ്രഹിച്ച താൻ ഗായികയായത് ഇങ്ങനെ; റിമി ടോമി പറയുന്നു..!!

3,527

ഗായിക അവതാരക അഭിനയത്രി തുടങ്ങി യൂട്യൂബ് ബ്ലോഗർ വരെ എത്തി നിൽക്കുകയാണ് റിമി ടോമി എന്ന താരം. ലാൽ ജോസ് സംവിധാനം ചെയ്തു ദിലീപ് നായകനായി എത്തിയ മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനത്തിൽ കൂടി സിനിമ രംഗത്തേക്ക് പ്രവേശിച്ച ഗായിക ഇന്ന് ഉയരങ്ങൾ കീഴടക്കി ആണ് നിൽക്കുന്നത്. ഗാനമേളകളിൽ കൂടി ആയിരുന്നു റിമിയുടെ തുടക്കം.

എയിഞ്ചൽ വോയിസ് എന്ന ട്രൂപ്പിൽ പാട്ടുകൾ പാടി ഇരുന്ന റിമിയെ മീശമാധവൻ എന്ന ചിത്രത്തിൽ പിന്നണി ഗായിക ആയി കൊണ്ട് വരുന്നത് നാദിർഷ ആയിരുന്നു. പിന്നെ ഇങ്ങോട്ട് താരം വമ്പൻ മുന്നേറ്റം ആണ് നടത്തിയത്. എന്നാൽ താൻ ഗായിക ആകുന്നതിന് മുന്നേ തന്നെ കന്യാസ്ത്രീ ആകാൻ ആയിരുന്നു ആഗ്രഹിച്ചത് എന്നും എന്നാൽ അതിൽ നിന്നും ഗായിക ആയി മാറിയത് ഇങ്ങനെ ആണെന്ന് റിമി പറയുന്നു.

“ഒന്നെങ്കിൽ കന്യാസ്ത്രീ അല്ലെങ്കിൽ നഴസ് ഇതിൽ രണ്ടിൽ ഏതെങ്കിലും ഒന്ന് താൻ ആകുമായിരുന്നു. കന്യാസ്ത്രീ ആയിരുന്നെങ്കിൽ ഉറപ്പായും മഠം പൊളിച്ച്‌ ചാടിയേനെ. അതുകൊണ്ട് സഭ രക്ഷപ്പെട്ടു. പത്താം ക്ലാസ് വരെ കറക്ടായിട്ട് ക്വയർ പാടുന്ന വ്യക്തിയായിരുന്നു ഞാൻ. എല്ലാ കുര്ബാനയിലും മുടങ്ങാതെ ഞാൻ പങ്കെടുത്തിരുന്നു. അങ്ങനെ എന്നെ സഭയിൽ എടുത്താലോ എന്ന് ചിന്തിച്ചു. ഒരു ഒമ്പതാം ക്ലാസ് വരെ ഞാനും അതിന് സമ്മതം മൂളി. പത്താം ക്ലാസ് കഴിയുമ്പോൾ വിളിച്ചാൽ മതിയെന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എല്ലാം തകിടം മറിയുകയായിരുന്നു.

പെണ്കുട്ടികളുടെ മനസ് മാറുന്ന സമയമാണല്ലോ അത്. അപ്പോൾ സിസ്റ്റർമാർ വിളിക്കാൻ വന്നു. ഞാൻ പറഞ്ഞു സിസ്റ്ററെ ഇപ്പോൾ കന്യാസ്ത്രീ ആകാൻ വയ്യ. കുറച്ചു കൂടി കഴിയട്ടെ. ഇപ്പോൾ പാട്ടിലൊക്കെ കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ് അന്ന് രക്ഷപ്പെടുകയായിരുന്നു.”