Malayali Live
Always Online, Always Live

അമ്പത് വയസായെങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്; അയാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ; ലക്ഷ്മി ഗോപാലസ്വാമി..!!

3,964

ലോഹിതദാസ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായി എത്തിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ലക്ഷ്മി ഗോപാലസ്വാമി. മലയാളി അല്ലെങ്കിൽ കൂടിയും താരം മലയാളത്തിൽ കൂടി ആണ് ശ്രദ്ധ നേടിയത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അടക്കം നായിക ആയി തിളങ്ങിയിട്ടുള്ള താരം അമ്പത് വയസ്സ് ആയിട്ടും വിവാഹം കഴിച്ചട്ടില്ല. എന്നാൽ താൻ വിവാഹം കഴിക്കാതെ ഇരുന്നത് അല്ല.

തനിക്ക് പറ്റിയ ആൾ ഇതുവരെ ജീവിതത്തിൽ വന്നില്ല എന്ന് ലക്ഷ്മി പറയുന്നു. എന്നാൽ താൻ അയാൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പിൽ ആണെന്നും മികച്ച നർത്തകി കൂടി ആയ ലക്ഷ്മി പറയുന്നു. എന്നാൽ അഭിനയത്തിന് മുകളിൽ തന്റെ ജീവിതത്തിൽ കുറച്ചേറെ ലക്ഷ്യങ്ങൾ ഉള്ളത് കൊണ്ടാണ് തന്റെ വിവാഹം നടക്കാതെ ഇരുന്നത് എന്നായിരുന്നു താരം പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം തനിക്ക് തന്നെ അറിയാത്ത മനസിലാക്കാൻ കഴിയാത്ത കുറെ കാരണങ്ങൾ അടക്കം ഉള്ളത് കൊണ്ടാണ് വിവാഹം നീണ്ട് പോയത് എന്നാണ് താരം പറയുന്നത്.

സിനിമക്ക് ഒപ്പം തന്നെ ജീവിതത്തിൽ പല ലക്ഷ്യങ്ങളുമായി ഞാൻ അലഞ്ഞപ്പോൾ അതിയായി തന്നോട് ഇഷ്ടം തോന്നി ഒരാൾ വരും എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല. ഇപ്പോൾ എല്ലാം ഒരു വിധിയായി കരുതുന്നു. വിവാഹത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിത പങ്കാളിയെന്നുമുള്ളതാണ് അവരുടെ സങ്കല്‍പ്പം.

അത്തരമൊരാളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹജീവിതത്തിന് താന്‍ ഒരുക്കമാണെന്ന് ലക്ഷ്മി പറയുന്നു. ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍.. ചിലപ്പോള്‍ വന്നിരിയ്ക്കും. എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. ഇത്രയും പ്രായമായി. വേഗം വിവാഹം വേണം. കുട്ടികള്‍ ഉണ്ടാകണം. അങ്ങനെയൊരു ഐഡിയോളജിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

വിവാഹമെന്നത് ഓര്‍ഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ ആളുടെ കൂടെ ഞാന്‍ ജീവിക്കണം. ഇതാണ് എന്റെ ജീവിതപങ്കാളിയെന്ന് എനിക്ക് തോന്നണം. ഒറ്റയ്ക്ക് എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്റെ സുഹൃത്തുക്കളിൽ ഒരുപാട് പേർ അത്തരത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്നുണ്ട്. ചിലർ വിവാഹം കഴിക്കാതെയും അല്ലെങ്കിൽ മക്കൾ ഉപേക്ഷിച്ചു പോയവരും ഉണ്ട് അതുകൊണ്ടു അതിൽ എനിക്ക് ആശങ്കയില്ല – ലക്ഷ്മി ഗോപാലസ്വാമി