Malayali Live
Always Online, Always Live

സാരിയാണ് ഏറ്റവും സെക്സിയായ വേഷം; അത് കാണിക്കേണ്ട ഭാഗങ്ങൾ കാണിക്കും; മറക്കേണ്ടത് അങ്ങനെയും; സാധിക വേണുഗോപാൽ..!!

3,438

അഭിനയം മോഡലിംഗ് അവതാരിക ഫോട്ടോഷൂട്ട് എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാധിക വേണുഗോപാൽ. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച താരം തന്റെ നിലപാടുകൾ കൊണ്ടും വളരെ പ്രശസ്തിയാർജിച്ചു. ശബരിമല സ്ത്രീപ്രവേശനം പോലുള്ള വിവാദമായ പല സംഭവങ്ങളിലും താരം തന്റെ വ്യക്തമായ നിലപാടുകൾ വ്യക്തമാകാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം വലിയ രീതിയിൽ സൈബർ അക്രമണങ്ങൾ നേരിടാറുണ്ട്. ഇതിനെതിരെ താരം പലപ്പോഴും തുറന്നടിക്കാറുണ്ട്. മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയരംഗത്തേക്ക് വന്നത്. ഹിറ്റ് ഷോർട്ട് ഫിലിമുകളിലും നിരവധി പരസ്യചിത്രങ്ങളിലും താരം അഭിനയിച്ചു. താരം പോസ്റ്റ് ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ വലിയ രീതിയിൽ വൈറലാകാറുണ്ട്. ഈ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഫോട്ടോയ്ക്കൊപ്പം താരം ഇങ്ങനെ കുറിച്ചു എക്കാലത്തെയും മികച്ച സെക്സി വസ്ത്രം സാരിയാണ്. അത് മറക്കേണ്ട ഭാഗങ്ങൾ കറക്റ്റായി മറക്കും ആവശ്യമായത് കാണിക്കും. സാരി അങ്ങേയറ്റം വൈവിധ്യമാർന്നതാണ്. ഇത് എല്ലാ ശരീര തരത്തിനും എല്ലാ മുഖത്തിനും അനുയോജ്യമാണ്. ചിത്രങ്ങൾ കമന്റുകളും ലൈക്കുകളും കൊണ്ട് നിറഞ്ഞു.