Malayali Live
Always Online, Always Live

നിങ്ങളുടെ ഫോണിൽ നല്ല ചിത്രങ്ങൾ ഉണ്ടോ; വീട്ടിൽ ഇരുന്നു നേടാം 25000 വരെ…!!

3,379

ആളുകൾ എല്ലാം ലോക്ക് ഡൌൺ ആയത് കൊണ്ട് വീട്ടിൽ താനെ ആണ്. കൃത്യാമായി ജോലിക്കു പോകാനോ സമ്പാദിക്കാനോ ആർക്കും കഴിയുന്നില്ല എന്നുള്ളത് തന്നെ ആണ് വസ്തുത. എന്നാൽ ഈ സമയങ്ങളിൽ പലരും വീട്ടിൽ ഇരുന്നു എന്തേലും ജോലി ചെയ്യാൻ കഴിയുമോ എന്നുള്ള അന്വേഷണത്തിൽ ആണ്.

നിങ്ങൾ ഗൂഗിൾ സേർച്ച് ചെയ്താൽ മണിയായി മേക്കിങ് എന്നൊക്കെ പറഞ്ഞു നിരവധി സൈറ്റുകൾ വാർത്തകൾ ഒക്കെ കാണാം.. എന്നാൽ പലതും വ്യാജമാണ് എന്നുള്ളതാണ് മറ്റൊരു സത്യം. എന്നാൽ നിങ്ങളുടെ ഗാലറിയിൽ നിങ്ങൾ എടുത്ത നല്ല മൊബൈൽ ചിത്രങ്ങളോ അല്ലെങ്കിൽ ക്യാമെറയിൽ എടുത്ത നല്ല ചിത്രങ്ങളോ വിൽപ്പന നടത്തി നിങ്ങൾക്ക് പണം സമ്പാദിക്കാൻ സാധിക്കും.

ഇത്തരത്തിൽ ഒരു ഫോട്ടോ നമ്മൾ വിൽപ്പന നടത്തുന്നതിൽ കൂടി .25 ഡോളർ മുതൽ 1 ഡോളർ വരെ ഒക്കെ ചിത്രത്തിന് നേടാൻ കഴിയും. അതായത് ഏകദേശം 30 രൂപ മുതൽ ഒരു ദിവസം നേടാൻ സാധിക്കും. 100 ഫോട്ടോ അങ്ങനെ അപ്പ്ലോഡ് ചെയ്താൽ ഒരു ദിവസം എത്ര സമ്പാദിക്കാൻ കഴിയുമെന്ന് നിങ്ങൾ തന്നെ ചിന്തിച്ചു നോക്കുക. വെറൈറ്റി ആയിട്ടുള്ള ചിത്രങ്ങൾക്ക് ആണ് കൂടുതൽ ഡിമാന്റ്.

നിങ്ങൾക്ക് ഇത് മൊബൈൽ വഴിയും കമ്പ്യൂട്ടർ വഴിയും ചെയ്യവുന്നത് ആണ്. മൃഗങ്ങളുടെ ചിത്രങ്ങൾ പൂക്കൾ കാടും അതുപോലെ ടൌൺ ആണെങ്കിൽ ബിൽഡിങ് ചിത്രങ്ങൾ ഒക്കെയും ഇങ്ങനെ ചെയ്യവന്നത് ആണ്. എന്നാൽ നിങ്ങൾ അപ്ലോഡ് ചെയ്തു അപ്പോൾ തന്നെ എവിടെ നിന്ന് പണം ലഭിക്കും എന്ന് പ്രതീക്ഷ വെക്കരുത്. നിങ്ങളുടെ ചിത്രങ്ങൾ വാങ്ങുന്ന സൈറ്റുകൾ അതിൽ സ്വീകരിക്കുന്നത് വളരെ കുറച്ചു മാത്രം ആയിരിക്കും.

100 ചിത്രങ്ങൾ ചെയ്താൽ അവർ സ്വീകരിക്കുന്നത് 20 ഓ 30 മാത്രം ആയിരിക്കും. ബാക്കി ഉള്ളത് തിരസ്കരിക്കും. അതുപോലെ ഇത്തരത്തിൽ അപ്ലോഡ് ചെയ്യുന്നതിന് ചില മാനദണ്ഡങ്ങൾ ഒക്കെ ഉണ്ട്. ഓരോ ഫോട്ടോയും മിനിമം നാല് എംബി സൈസ് എങ്കിലും ഉണ്ടാവണം. നിങ്ങൾ ഇതുപോലെ അപ്ലോഡ് ചെയ്താൽ പണം ലഭിക്കുന്ന രണ്ടു സൈറ്റുകൾ ആണ്. അതിൽ ഒന്ന് ഷട്ടർ സ്റ്റോക്ക് ആണ്.

അതുപോലെ തന്നെ മറ്റൊരു സൈറ്റ് ഉള്ളത് അഡോബ് ആണ്. അവരും ഇതുപോലെ ചിത്രങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യും. കൂടുതൽ വിശദമായി അങ്ങനെയാണ് ഇതിൽ ജോയിൻ ചെയ്യുന്നത് എന്ന് അറിയാൻ വീഡിയോ കാണുക…