Malayali Live
Always Online, Always Live

താരങ്ങൾ നാട്ടിലേക്ക് മടങ്ങി; ബിഗ് ബോസ് സീസൺ 3 ഇനി ചിത്രീകരണമില്ല; നിരാശയിൽ ആരാധകർ..!!

3,652

ബിഗ് ബോസ് സീസൺ 3 മലയാളം ഇനി പുനർ ചിത്രീകരണം ഉണ്ടാകില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസം ആണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് മൂലം ചെന്നൈയിൽ സെറ്റിട്ടിരുന്ന ബിഗ് ബോസ് ഹൌസ് തമിഴ് പോലീസ് പൂട്ടിച്ചത്. കൂടാതെ ഷോ അധികൃതർക്ക് എതിരെ ഒരു ലക്ഷം രൂപയുടെ പിഴയും ചുമത്തി എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടിൽ പറയുന്നു.

അതെ സമയം മത്സരാർത്ഥികളെ വീട്ടിൽ നിന്നും ഹോട്ടലിലേക്ക് മാറ്റിയെന്നും ലോക്ക് ഡൌൺ കഴിഞ്ഞാൽ ചിത്രീകരണം തുടങ്ങും എന്നാണ് റിപ്പോർട്ട് വന്നിരുന്നത്. എന്നാൽ ആരാധകരുടെ ഈ ആശ്വാസം ഇപ്പോൾ ഇല്ല എന്നാണ് പുറത്തേക്കു വരുന്ന പുതിയ റിപ്പോർട്ട്. ഇപ്പോൾ വരുന്ന റിപ്പോർട്ട് പ്രകാരം ഹോട്ടലിൽ എത്തിയ താരങ്ങളിൽ പലരെയും നാട്ടിലേക്ക് തിരിച്ചു അയച്ചു എന്നുള്ളതാണ്.

ചെന്നൈ ഈവിപി സ്റ്റുഡിയോയിൽ ആയിരുന്നു ചിത്രീകരണം നേരത്തെ താരങ്ങളെ ഹോട്ടലിലേക്ക് മാറ്റി എന്നായിരുന്നു പറഞ്ഞതെങ്കിൽ കൂടിയും ഇപ്പോൾ അവിടെ നിന്നും നാട്ടിലേക്കു പോയി എന്നാണ് അറിയുന്നത്. താരങ്ങളെ കൂടാതെ അറുപതോളം ക്രൂ മെമ്പർമാരും ബിഗ് ബോസ് ഷൂട്ട് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു.

ഇവർ ഭക്ഷണം കഴിച്ചിരുന്നത് വെളിയിൽ നിന്നും ആയിരുന്നു എന്നും ഇവരിൽ ആറുപേർക്ക് കൊറോണ വന്നതോടെ ആണ് സ്ഥിതിഗതികൾ മോശമായത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. കോവിഡ് ബാധിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഷോ അവസാനിപ്പിക്കില്ല എന്നും ഫിനാലെ എന്തായാലും ഉണ്ടാവും എന്നായിരുന്നു ഇന്നലെ വരെയുള്ള റിപ്പോർട്ട്.

ഷോയിലുണ്ടായിരുന്നൊരു താരം പറയുന്നത് ബിഗ് ബോസ് മലയാളം സീസൺ 3 യിലെ മത്സരാര്ഥികളോട് അവരുടെ സാധനങ്ങളും മറ്റും എടുത്ത ശേഷം പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടുവെന്നും ഇത് പ്രകാരം അവർ പോയെന്നുമാണ്. ഇവരിൽ ചിലരെ സമീപത്ത് തന്നെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറുപതിലധികം വരുന്ന ചിത്രീകരണ സംഘാംഗങ്ങളും ക്വാറന്റീനിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിലുള്ള ലോക്ക് ഡൗണ് അവസാനിക്കുന്നത് വരെ ചിത്രീകരണം സാധ്യമാകില്ല.

അതിനാൽ ചില താരങ്ങൾ ഇ – പാസ് എടുക്കുകയും കേരളത്തിലേക്ക് മടങ്ങുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ബിഗ് ബോസ് വീടിനുള്ളിൽ ശക്തമായ മത്സരമായിരുന്നു നടന്നു വന്നിരുന്നത്. ഷോയിൽ നിന്നും പോയ മണിക്കുട്ടനും ഡിംപലും തിരികെ വന്നതോടെ മത്സരം കൂടുതൽ ആവേശകരമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ താരങ്ങൾക്ക് ഇടയിൽ ഉണ്ടായ വഴക്കുകളും വർധിച്ച മത്സര വീര്യവും ആരാധകർക്ക് ആവേശം പകരുന്ന കാഴ്ചയായിരുന്നു. ഷോ രണ്ടാഴ്ച കൂടി നീട്ടിയതിന്റെ സന്തോഷത്തിലുമായിരുന്നു ആരാധകർ. എന്നാൽ പുതിയ സംഭവങ്ങൾ ആരാധകർക്ക് നിരാശ പകരുന്നതാണ്. എന്താണ് ബിഗ് ബോസ് മലയാളം സീസൺ 3 യുടെ ഭാവി എന്നത് കണ്ടറിയണം.