Malayali Live
Always Online, Always Live

കുട ചൂടി കോവിഡിൽ നിന്നും അകലം പാലിച്ചു ആലപ്പുഴ; കുടവിപ്ലവം ഫലപ്രദം..!!!

2,639

ആലപ്പുഴ ജില്ലയിൽ ഹോട് സ്പോട് ആയ തണ്ണീർമുക്കം പഞ്ചായത്തിൽ വീട്ടിൽ നിന്നും പുറത്തു ഇറങ്ങാൻ മുഖാവരണം മാത്രം പോരാ. കൈയിൽ ഒരു കുട കൂടി വേണം. ഒരു വലിയ കുട ചൂടിയാൽ ഒരു മീറ്റർ അകലം നൽകാൻ കഴിയും എന്നാണ് ഇതിലെ നേട്ടം.

കോവിഡ് രോഗബാധക്ക് എതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തുന്ന ജില്ലകളിൽ ഒന്നാണ് ആലപ്പുഴ. അതുകൊണ്ടു തന്നെ അവരുടെ പുതിയ പരീക്ഷണം ആണ് കുട വിപ്ലവം. കെ എസ് ഡി പിയിൽ നടന്ന ചടങ്ങിൽ മന്ത്രിമാർ ആയ തോമസ് ഐസക്ക്, എ സി മൊയ്‌തീൻ, എ എം ആരീഫ് എം പി, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു എന്നിവർ കുടപിടിച്ചു അണിനിരന്നു.

സദ്ദേശ സ്വയഭരണ ജീവനക്കാർ കൂടി കുട പിടിച്ചപ്പോൾ സംഗതി ശരിയാണ് എന്ന് കണ്ടു നിന്നവർക്കും ബോധ്യമായി. പ്രദേശത്ത് 2000 കുടകൾ ആണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. കുടുംബശ്രീ വഴി കുടകൾ വീടുകളിൽ എത്തിക്കുക.

വീടുകളിൽ നിന്നും പുറത്തിറങ്ങുമ്പോൾ കുട ചൂടണം എന്നാണ് നിർദേശം. കുടകൾ വാങ്ങാൻ പണം ഇല്ലാത്തവർക്കു സ്‌പോൺസറെ കണ്ടെത്തുകയോ അല്ലെങ്കിൽ തവണകളായി തുക അടക്കുകയോ ചെയ്യാം..