Malayali Live
Always Online, Always Live

ഭാര്യക്ക് സിനിമാരംഗത്തെ പലരെയും അറിയില്ല, കല്യാണ റിസപ്ഷന്റെ സമയത്ത് പെട്ടുപോയ അനുഭവം പറഞ്ഞ് രമേശ് പിഷാരടി..!!

6,597

നടന്‍, അവതാരകന്‍, മിമിക്രി താരം, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധയനായ താരമാണ് രമേശ് പിഷാരടി. 2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ആരാധകര്‍ നിരവധിയാണ്. ഭാര്യ സൗമ്യയെക്കുറിച്ചുള്ള രസകരമായ അനുഭവം തുറന്നു പറയുകയാണ് രമേശ് പിഷാരടി. കല്യാണ റിസ്പഷന്‍ സമയത്ത് ഭാര്യയ്ക്ക് പല സിനിമക്കാരെയും പരിചപ്പെടുത്തി കൊടുത്തപ്പോള്‍ താന്‍ ശരിക്കുംപെട്ട് പോയി എന്ന് രമേശ് പിഷാരടി തുറന്നു പറയുന്നു.

‘കല്യാണം കഴിഞ്ഞു റിസപ്ഷന്‍ നടത്തിയപ്പോള്‍ ഞാന്‍ ശരിക്കും കുഴഞ്ഞുപോയി. റിസപ്ഷനെത്തിയ മലയാള സിനിമാ രംഗത്തെ പലരെയും സൗമ്യയ്ക്ക് അറിയില്ലായിരുന്നു. താരങ്ങളില്‍ ചിലരെയൊക്കെ അറിയാമായിരുന്നപ്പോള്‍ അണിയറപ്രവര്‍ത്തകരില്‍ ഒരാളെ പോലും സൗമ്യയ്ക്ക് അറിയില്ലായിരുന്നു. ഞങ്ങള്‍ക്ക് ആശംസ നേരാനെത്തിയ ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ്മയെ ഞാന്‍ പരിചപ്പെടുത്തിയപ്പോള്‍ ഇതാരണപ്പാ എന്ന മട്ടില്‍ നില്‍ക്കുകയായിരുന്നു സൗമ്യ. ശരത്ചന്ദ്ര വര്‍മ്മ പോയി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ ഞാന്‍ അവളോട് വയലാറിനെക്കുറിച്ച് വരെ പറഞ്ഞു കൊടുക്കേണ്ടി വന്നു’.

മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധര്‍വ്വന്‍ ആണ് ഏറ്റവും ഒടുവിലായി രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രം. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും സിനിമയിലെ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.