Malayali Live
Always Online, Always Live

സോഷ്യൽ മീഡിയ കീഴടക്കി സംയുക്ത മേനോന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ; ആരാധകർ നൽകിയ കമെന്റുകൾ ഇങ്ങനെ..!!

3,912

പോപ്പ് കോൺ എന്ന ചിത്രത്തിൽ കൂടി ആണ് സംയുക്ത മേനോൻ എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് തീവണ്ടിയിൽ ടോവിനോയുടെ നായികയായി എത്തിയതോടെ ആണ്. 2016 ൽ മലയാള ചലച്ചിത്രമായ പോപ് ‌കോൺ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

ഷൈൻ ടോം ചാക്കോയുടെ പ്രണയ താൽപ്പര്യമുള്ള അഞ്ജനയായി അഭിനയിച്ചു. തമിഴ് ഭാഷാ ആക്ഷൻ ത്രില്ലറായ കാലാരിയിൽ തെൻ‌മോഴിയായി സംയുക്ത പ്രത്യക്ഷപ്പെട്ടു. 2018 ലെ മലയാളം റിവഞ്ച് ത്രില്ലർ ചിത്രമായ ലില്ലിയിൽ ടൈറ്റിൽ റോളിൽ സംയുക്ത മേനോൻ അഭിനയിച്ചു. ടോവിനോയുടെ നായിക ആയി നിരവധി ചിത്രങളിൽ എത്തിയിട്ടുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്.

കോറോണക്ക് ശേഷം മലയാളത്തിൽ റിലീസ് ചെയ്ത ആ ചിത്രം ജയസൂര്യ നായകനായി എത്തിയ വെള്ളത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നത് സംയുക്തയാണ്. അഭിനയത്തിന് ഒപ്പം തന്നെ അതീവ സുന്ദരിയായി പലപ്പോഴും താരം സാമൂഹിക മാധ്യമങ്ങളിൽ എത്താറുണ്ട്. അത്തരത്തിൽ ഉള്ള താരത്തിന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.