Malayali Live
Always Online, Always Live

അഞ്ജലിയെ കുറിച്ച് എല്ലാം അറിയുന്ന ശിവൻ; അതിശയത്തോടെ അഞ്ജലി; സാന്ത്വനത്തിൽ പുത്തൻ ട്വിസ്റ്റുകൾ..!!

10,798

ഏറെ ആരാധകർ ഉള്ള സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ നിർമ്മിക്കുന്നത് ചിപ്പി രഞ്ജിത്ത് ആണ്. ചിപ്പി തന്നെ സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നതും. വാനമ്പാടി എന്ന സീരിയലിന് ശേഷം ഏറെ ആരാധകർ ഉള്ള സീരിയൽ ആയി മാറാൻ സാന്ത്വനത്തിന് കഴിഞ്ഞു. 89 എപ്പിസോഡുകൾ കഴിയുമ്പോൾ ഏറെ രസകമായ മുഹൂർത്തങ്ങൾ ഉണ്ടായി കഴിഞ്ഞു പരമ്പരയിൽ.

ബാലനും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥയാണ് സീരിയലിൽ പറയുന്നത്. അമ്മ മൂന്ന് ഇളയ സഹോദരങ്ങൾ ബാലൻ ഭാര്യ ശ്രീദേവി എന്നിവർ അടങ്ങുന്നത് ആണ് കുടുംബം. ഇതുവരെ കളിയും ചിരിയും ഒക്കെയായി മാറിയിരുന്ന വീട്ടിലേക്ക് രണ്ടു മരുമകൾ കൂടി എത്തിയതോടെ കളിയും ചിരിയും എല്ലാം അവസാനിച്ചു അടിയും പിടിയിൽ എല്ലാം ഉണ്ട് ഇപ്പോൾ സാന്ത്വനം വീട്ടിൽ. രാജീവ് പരമേശ്വർ ആണ് ബാലൻ എന്ന മൂത്ത ചേട്ടന്റെ വേഷത്തിൽ എത്തുന്നത്.

ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവൻ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.

Santhwanam serial

ഹരിയെ ഇഷ്ടപ്പെടുകയും എന്നാൽ അപ്രതീക്ഷിതമായി ശിവനെ ഇഷ്ടം അല്ലാതെ ഇരുന്നട്ട് കൂടി വിവാഹം കഴിക്കേണ്ടി വരുകയും ചെയ്യുന്ന അഞ്ജലിയുടെ വേഷം വളരെ തന്മയത്വത്തോടെ ആണ് ഗോപിക അവതരിപ്പിക്കുന്നത്. ശിവനും അഞ്ജലിയും ചേരുമ്പോൾ ഇരുവരെയും ശിവാജ്ഞലി എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ഇരുവരുടെയും കുസൃതിയും കുറുമ്പും വഴക്കുകയും എല്ലാം ആണ് ആരാധകർക്ക് കൂടുതൽ ഇഷ്ടം.

89 ആം എപ്പിസോഡിൽ കുടുംബ ക്ഷേത്രത്തിൽ ഹരിയും ശിവനും ഭാര്യമാർക്ക് ഒപ്പം പോകുന്ന നിമിഷങ്ങൾ ആണ് ഹൈലൈറ്റ് ആയി കാണിക്കുന്നത്. ഹരി പ്രേമിച്ചാണ് അപർണ്ണയെ വിവാഹം കഴിക്കുന്നത് എങ്കിൽ കൂടിയും ഇരുവരും തമ്മിൽ ഇപ്പോൾ പിണക്കത്തിൽ ആണ്. അപർണ്ണയുടെ അസ്ഥാനത്തിൽ ഉള്ള ചില മറുപടികൾ പ്രതികരണങ്ങൾ കുടുംബത്തിൽ വിഷമം ഉണ്ടാക്കുന്നു.

എന്നാൽ ആദ്യമൊക്കെ എല്ലാം സഹിക്കുന്ന ഹരി ഇപ്പോൾ എല്ലാത്തിനും അപർണയെ ശാസിച്ചു തുടങ്ങിയതോടെ ആണ് ഇവർക്കും ഇടയിൽ വഴക്കുകൾ ഉണ്ടായി തുടങ്ങിയത്. എന്നാൽ ശിവൻ ഉം അഞ്ജലി യും തമ്മിൽ അത്ര സ്വര ചേർച്ചയിൽ അല്ലെങ്കിൽ കൂടിയും അമ്മയുടെയും ഏട്ടത്തിയുടെയും വ്യാല്യേട്ടന്റെയും നിർബന്ധത്തിന് വഴങ്ങി അഞ്ജുവിനൊപ്പം അമ്പലത്തിൽ പോകാൻ തയ്യാറാവുക ആണ് ശിവൻ.

Samsthwanam serial

അമ്പലത്തിൽ എത്തിയപ്പോൾ പുഷ്പാഞ്ജലി കഴിക്കാൻ ശിവൻ പോകുകയും ആ സമയം ഏട്ടന്റെ ഭാര്യ അപ്പുവിന്റെ നാൾ ചോദിച്ചു അറിയുകയും ചെയ്യുക ആണ് ശിവൻ. എല്ലാ അഞ്ജലിയുടെ നാൾ എന്താണ് എന്ന് അന്വേഷിക്കാതെ ആണ് ശിവൻ രസീത് കുറിക്കാൻ എത്തുന്നത്. പിന്നാലെ പോകുന്ന അഞ്ജലിയെ ഞെട്ടിച്ചുകൊണ്ട് അഞ്ജലിയുടെ പേരും നാളും പറഞ്ഞു ശിവൻ പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നു.

അതെല്ലാം കഴിയുമ്പോൾ ആണ് അമ്പലത്തിൽ എത്തിയ രണ്ടു അയൽവാസികൾ അഞ്ജലിയുടെ അടുത്ത് പരിതപിക്കാൻ എത്തുകയും ശിവനെ വിവാഹം കഴിച്ചതിൽ സഹതാപം കാണിക്കുകയും ചെയുന്നത്. ശിവൻ 8 ആം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എന്നും അവനെ കുഞ്ഞിനെ പോലെ ഒരു വിദ്യാസമ്പന്നയായ ആൾ വിവാഹം കഴിക്കുകയും ചെയ്യുന്നതോടെ അഞ്ജുവിന്റെ ഭാവി തന്നെ പോയല്ലോ എന്നും ശിവൻ ഒന്നിനും കഴിവ് ഇല്ലാത്തവൻ ആണെന്നും പറയുന്നു. എന്നാൽ തനിക്ക് ശിവനെ ഇഷ്ടം അല്ല എന്ന് പൊതുവെ കാണിക്കുന്ന അഞ്ജലി ഭർത്താവിനെ മറ്റൊരാൾ അപമാനിക്കുന്നത് കാണുമ്പോൾ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ്.

ശിവൻ 8 വരെ അല്ല പഠിച്ചത് എന്നും 10 ക്ലാസ് പാസായത് ആണെന്നും നിങ്ങളുടെ മകൻ ഐ എ എസ് കാരൻ ഒന്നും അല്ലാലോ ഇതേ പദം ക്ലാസ് തന്നെ അല്ലെ ഉള്ളൂ എന്നും അഞ്ജലി തിരിച്ചടിക്കുന്നു. നിങ്ങളുടെ മകനെ പോലെ കൂത്തടിച്ചു നടക്കുക അല്ല ശിവൻ എന്നും സ്വന്തം കടയിൽ അധ്വാനിച്ചു ജീവിക്കുകയാണ് എന്നും അഞ്ജലി പറയുന്നു. ശിവനോടുള്ള ഇഷ്ടത്തിന്റെ തുടക്കം ആയി എന്നാണ് ആരാധകർ പറയുന്നു.