മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള ചാനൽ എന്ന പദവി ഏഷ്യാനെറ്റിൽ തന്നെ സുരക്ഷിതമാണ്. അതിനു കാരണം പ്രേക്ഷകർ നെഞ്ചിലേറ്റിയ സീരിയലുകൾ തന്നെ ആണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന അഞ്ചു സീരിയലുകൾ സംപ്രേഷണം ചെയ്യുന്നത് ഏഷ്യാനെറ്റ് ആണ്. ഇപ്പോഴിതാ കഴിഞ്ഞ ആഴ്ചയിലെ റേറ്റിങ്ങിൽ നിന്നും വലിയ വ്യത്യാസം വന്നിരിക്കുകയാണ് ടി ആർ പിയിൽ.
മലയാളത്തിൽ ഏറ്റവും വലിയ ചാനൽ എന്നുള്ള പദവി ഏഷ്യാനെറ്റിൽ സുരക്ഷിതമാണ്. മൂന്നു ലക്ഷത്തിന് മുകളിൽ ആണ് ചാനലിന്റെ പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ഫ്ലവർസിന് ഒരു ലക്ഷം പോയിന്റ് പോലും ഇല്ല എന്ന് ഓർക്കുമ്പോൾ ആണ് ഏഷ്യാനെറ്റ് എന്ന ചാനലിന്റെ പവർ മനസിലാക്കാൻ കഴിയുന്നത്. മൂന്നാം സ്ഥാനത്തിൽ മഴവിൽ മനോരമയും നാലാം സ്ഥാനത്തിൽ സീ കേരളവും അഞ്ചാം സ്ഥാനത് ആണ് സൂര്യ ടി വി.
ജനുവരി അവസാന വാരത്തിലെ ടി ആർ പി റേറ്റിങ് ആണ് ഇപ്പോൾ ബ്രോകാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഇന്ത്യ പുറത്തു വിട്ടിരിക്കുന്നത്. ഇതിൽ നിന്നും ആദ്യ അഞ്ചു സ്ഥാനങ്ങളിൽ നിന്നും പുറത്തേക്ക് പോയിരിക്കുകയാണ് ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ജനപ്രിയ സീരിയൽ ആയ സാന്ത്വനം. ജനുവരി പകുതിയിൽ രണ്ടാം സ്ഥാനത്തിൽ നിന്ന പരമ്പര ആണ് ഇപ്പോൾ ആദ്യ അഞ്ചിൽ പോലും ഇല്ലാതെ ആയത്. കുടുംബ വിളക്ക് തന്നെ ആണ് ഒന്നാം സ്ഥാനത്തുള്ളത് എന്നതാണ് ശ്രദ്ധേയം.
പാണ്ട്യൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ ഔദ്യോഗിക റീമേക്ക് കൂടി ആണ് ആദിത്യൻ സംവിധാനം ചെയ്യുന്ന സാന്ത്വനം. ചിപ്പി രഞ്ജിത് ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. കേന്ദ്ര കഥാപാത്രം ആയി എത്തുന്നതും ചിപ്പി തന്നെ ആണ്. സാധാരണ ഉള്ള കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ആണ് സാന്ത്വനം കഥ പറയുന്നത്. സാന്ത്വനം സീരിയൽ ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആഘോഷവും കളിയും ചിരിയും എല്ലാം നിറഞ്ഞത് ആയി വരുക ആണ്.
ശിവന്റെയും അഞ്ജലിയുടെയും പ്രണയ നിമിഷങ്ങൾ ആണ് ആരാധകർ കാത്തിരിക്കുന്നത്. ബാലന്റെയും ഭാര്യ ശ്രീദേവിയും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. പ്രേക്ഷകർ കാത്തിരിക്കുന്ന അഞ്ജലി ശിവൻ രംഗങ്ങൾ കുറയുന്നത് തന്നെ ആണ് ടി ആർ പി റേറ്റിങ്ങിൽ വീഴ്ച ഉണ്ടാവാൻ കാരണം. ബാലന്റെ വേഷത്തിൽ എത്തുന്നത് രാജീവ് പരമേശ്വർ ആണ്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്.
ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.
കുടുംബ വിളക്ക് ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്തിൽ ഉള്ളത് പാടാത്ത പൈങ്കിളി ആണ്. മൂന്നാം സ്ഥാനം മൗനരാഗവും നാലാം സ്ഥാനം അമ്മയറിയാതെയും അഞ്ചാം സ്ഥാനം കൂടെവിടെ എന്ന സീരിയലിന് ആണ്. എന്തായാലും ഫെബ്രുവരി റാങ്കിങ് വരുമ്പോൾ ശക്തമായ തിരിച്ചു വരവ് സാന്ത്വനം നടത്തും എന്ന് തന്നെ ആണ് ആരാധകരുടെ പ്രതീക്ഷ.