Malayali Live
Always Online, Always Live

പെണ്ണിന്റെ വിവസ്ത്ര കാലുകൾ കണ്ട് കുരുപൊട്ടിയ ആങ്ങളമാർക്ക്; അനശ്വരക്ക് പിന്തുണയായി അല്പവസ്ത്രതിൽ റിമയും അഹാനയും അനാർക്കലിയും; സോഷ്യൽ മീഡിയയിൽ പുതിയ ട്രെന്റ്..!!

3,987

അല്പവസ്ത്രത്തിൽ എത്തിയ അനശ്വരക്ക് മോശം കമെന്റുകൾ സോഷ്യൽ മീഡിയയിൽ നിന്നും നേരിടേണ്ടി വന്നു എങ്കിൽ അതിന് മറുപടിയായി അല്പവസ്ത്രത്തിൽ മലയാള നടിമാർ എത്തിയത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റ് ആകുന്നത്. സോഷ്യൽ മീഡിയയിൽ ആദ്യ കാലങ്ങളിൽ ഫാൻ ഫൈറ്റ് കൂട്ടങ്ങൾ ആയിരുന്നു എങ്കിൽ കാലം മാറിയതോടെ ഇന്നത്തെ സോഷ്യൽ മീഡിയയിൽ തല പൊക്കി ഇരിക്കുന്ന പുതിയ വിഭാഗം ആണ് സദാചാര ആങ്ങളമാർ.

പെണ്ണിന്റെ കാലോ വയറോ കണ്ടു പോയാൽ അപ്പോൾ തുടങ്ങും മലയാളത്തിന്റെ സംസ്കാരത്തിന് യോജിച്ചത് ആണോ നിങ്ങളുടെ ഈ വസ്ത്ര ധാരണം എന്നുള്ളത്. അതെ കേരളത്തിൽ ആണ് ഷക്കീലയുടെ ബി ഗ്രെയിഡ് ചിത്രങ്ങൾക്ക് ഒരുകാലത്ത് സൂപ്പർ സ്റ്റാറുകളെക്കാൾ കൂടുതൽ പ്രേക്ഷക പിന്തുണയും തീയറ്റർ കളക്ഷനും ലഭിച്ചിരുന്നത് എന്ന് പറയാതെ വയ്യ. കാലം കടക്കുമ്പോൾ മോളെ നീ വസ്ത്രത്തിൽ ശരിയായില്ല എന്ന് പറയുന്ന ഒരു വിഭാഗം കൂടി വന്നു.

എന്നാൽ വിഭാഗം തന്നെ ആണ് മറഞ്ഞു നിന്ന് ആസ്വദിക്കുന്നത് എന്നുള്ളത് ആണ് മറ്റൊരു സത്യം. അവർക്ക് എതിരെ ശക്തമായ ഭാഷയിൽ ആണ് ഇന്ന് മലയാളത്തിലെ നടിമാർ വിമർശനവുമായി എത്തിയത്. മലയാള സിനിമയിൽ ഒട്ടേറെ ആരാധകർ ഉള്ള യുവനടിയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ എത്തിയ താരം തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ കൂടി നായിക ആയി മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്.

അടുത്തിടെ 18 വയസ്സ് പൂർത്തിയായ അനശ്വര നാടൻ വേഷങ്ങളിൽ നിന്നും മാറി മോഡേൺ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് ഈ അടുത്തിടെ ആണ്. കഴിഞ്ഞ ദിവസം കുട്ടി നിക്കറിൽ എത്തിയത് ആണ് കൂടുതൽ വിവാദങ്ങൾ ഉണ്ടായത്. എന്നാൽ വിമർശനം നടത്തിയവർക്ക് അതെ നാണയത്തിൽ ഉള്ള മറുപടി നൽകി അനശ്വര. ഞാൻ എന്ത് ചെയ്യുന്നു എന്നോർത്ത് നിങ്ങൾ ആശങ്ക പെടേണ്ട ആവശ്യം ഇല്ല എന്നും ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ എന്തിന് അസ്വസ്ഥരാകുന്നു എന്നോർത്ത് ആശങ്കപ്പെടുക എന്നാണ് അനശ്വര കുട്ടി നിക്കറിൽ ഉള്ള വേഷത്തിൽ എത്തി വീണ്ടും വിമർശകർക്ക് മറുപടി നൽകിയത്.

രഞ്ജിത്ത് ഭാസ്കർ എടുത്ത അനശ്വരയുടെ ബോൾഡ് ഫോട്ടോഷൂട്ടിന് എതിരെ ആണ് ഇപ്പോൾ സദാചാര വാദികൾ കമന്റ് ആയി എത്തിയിരിക്കുന്നത്. പൊതുവെ സിമ്പിൾ ലുക്കിൽ എത്താറുള്ള അനശ്വരയുടെ ബോൾഡ് ലുക്കിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. 18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും തുടങ്ങിയോ എന്നാണ് ഒരു കമന്റ്. അടുത്തത് ബിക്കിനിയായിരിക്കുമോ എന്നാണ് മറ്റൊരു കമന്റ്. അശ്ലില കമന്റുകളും സദാചാര ആക്രണവും തുരുമ്പോഴും അനശ്വരക്ക് പിന്തുണയുമായും നിരവധി പേരെത്തിയിട്ടുണ്ട്.

എന്നാൽ വിമർശനങ്ങൾ കൂടുമ്പോൾ അതിനെതിരെ അല്പവസ്ത്രം ഒരു ട്രെന്റ് ആക്കാൻ തന്നെ ആണ് മലയാളത്തിലെ താരങ്ങൾ തീരുമാനിച്ചത്. അനശ്വരക്ക് പിന്തുണായായി അഹാനയും അനാർക്കലി മരക്കാരും എത്തി. അൽപ്പ വസ്ത്രങ്ങൾ എത്തിയ അനാർക്കലി പെൺകുട്ടികളെ ഇത് നിങ്ങൾക്ക് ഉള്ളത് ആണ് എന്നായിരുന്നു. സ്ലിം സ്യൂട്ടിൽ എത്തിയ റിമ പറഞ്ഞത് പെണ്ണുകൾക്കും കാൽ ഉണ്ടത്രേ എന്നായിരുന്നു.

കനി കുസൃതി യോഗ വീഡിയോ ഇട്ടപ്പോൾ ഇന്ന് കാലുകളുടെ ദിനം എന്നായിരുന്നു റിമ ആ പോസ്റ്റിൽ കമന്റ് ആയി എത്തിയത്. എന്തായാലും സദാചാര വാദികൾക്ക് ചുട്ട മറുപടി നൽകാൻ ആണ് മലയാളി നടിമാരുടെ തീരുമാനം. ശേഷം കാഴ്ച്ചയിൽ കാണാം അല്ലെ..