Malayali Live
Always Online, Always Live

ബിഗ് ബോസ്സിലെ ഏറ്റവും കൂടുതൽ പ്രതിഫലം മണികുട്ടന്; തൊട്ടുപിന്നാലെ ഭാഗ്യലക്ഷ്മിയും നോബിയും; മോഹൻലാൽ വാങ്ങുന്നത് റെക്കോർഡ് തുക..!!

2,917

അങ്ങനെ ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ ബിഗ് ബോസ് സീസൺ 3 മലയാളം ആരംഭിച്ചു കഴിഞ്ഞു. സാധാരണയിൽ നിന്നും വ്യത്യസ്തമായി പരസ്പരം പരിചയം തീരെയില്ലാത്ത വ്യക്തി ബന്ധങ്ങൾ ഒട്ടും തന്നെ ഇല്ലാതെ മത്സര ബുദ്ധിയോടെ തന്നെ എത്തുന്ന 14 ആളുകൾ ആണ് ഇത്തവണ ബിഗ് ബോസ് സീസൺ 3 യിൽ ഉള്ളത്.

അതെ സമയം എല്ലാവരും ശക്തർ ആണ് താനും. മോഹൻലാൽ ആണ് കഴിഞ്ഞ രണ്ടു സീസണും പോലെ ഇത്തവണയും അവതാരകൻ ആയി എത്തുന്നത്. എന്നാൽ കഴിഞ്ഞ വർഷം മോഹൻലാൽ നടത്തിയ ചില പരാമർശങ്ങളും തുടർന്ന് അതിന് ക്ഷമ ചോദിക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു.

അതുകൊണ്ടു തന്നെ വമ്പൻ പ്രതിഫലം വാങ്ങിയാണ് എന്റെ മോൾ ഷൈനുമായി മൂന്നു വര്ഷം കരാർ ഉള്ള മോഹൻലാൽ ഇത്തവണയും കൂടി ബിഗ് ബോസ് അവതാരകൻ ആകുന്നത്. അതുപോലെ തന്നെ മോഹൻലാൽ 100 ദിവസത്തെ ഷോക്ക് പ്രതിഫലമായി വാങ്ങുന്നത് ഇത്തവണ ഏതാണ്ട് 18 കോടിയാണ് എന്നും റിപ്പോർട്ട് ഉണ്ട്. ചില ട്വിറ്റെർ ചാനലുകൾ ആണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്.

14 മത്സരാർത്ഥികൾ ആണ് ബിഗ് ബോസ്സിൽ ഉള്ളത്. അതിൽ മണിക്കുട്ടൻ , നോബി മാർക്കോസ് , ഭാഗ്യലക്ഷ്മി എന്നിവർ പ്രശസ്തരായ ആളുകൾ. കൂടാതെ ടിംപാൽ ഭാൽ , ലക്ഷ്മി ജയൻ , കിടിലം ഫിറോസ് , സായി വിഷ്ണു , ഋതു മന്ത്ര , സന്ധ്യ മനോജ് , സൂര്യ മേനോൻ , അഡോണി ജോൺ , റംസാൻ മുഹമ്മദ് , മജിസിയ , അനൂപ് കൃഷ്ണൻ എന്നിവർ ആണ് മറ്റു താരങ്ങൾ. വൈൽഡ് കാർഡ് എൻട്രി വഴി ചില താരങ്ങൾ അടുത്ത് തന്നെ എത്തും എന്നുള്ള പ്രതീക്ഷയിൽ ആണ് ബിഗ് ബോസ് ആരാധകർ.

അതുപോലെ തന്നെ ചിലർ അടുത്ത് തന്നെ പുറത്തു പോകും എന്നാണു അറിയുന്നത്. ജനപ്രീതിയുടെ കാര്യത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലും ഒന്നാമത് നിൽക്കുന്നത് നടൻ മണിക്കുട്ടനാണ്. പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു ആഴ്ചയിൽ 50000 രൂപയാണ് താരത്തിന് ലഭിക്കുന്നത്. ഈ സീസണിൽ ഏറ്റവും വലിയ തുക ഇതാണെന്നും സൂചനയുണ്ട്.

രണ്ടാം സ്ഥാനം നോബി മാർക്കോസിനാണ്. 40000 മാണ് നോബിക്ക്. സീരിയൽ നടൻ അനൂപ് കൃഷ്ണനും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലഷ്മിക്കും ഇതേ പ്രതിഫലം തന്നെയാണ് കിട്ടുന്നത്. അതെ സമയം ബാക്കി ഉള്ളവർക്ക് 30000 രൂപ വെച്ച് ആണ് ഒരാഴ്ച പ്രതിഫലം ആയി വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.