മലയാളത്തിലെ പ്രിയ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് കുട്ടി പിറന്നു. മകൻ പിറന്ന സന്തോഷം താരം തന്നെ ആണ് സോഷ്യൽ മീഡിയ വഴി പങ്കു വെച്ചത്. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിൽ കൂടി ബാലതാരമായി 2003 ൽ ആണ് വിഷ്ണു അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത താരം 2015 ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ തിരക്കഥാകൃത്തിൽ ഒരാൾ ആയി എത്തുന്നത്. അടുത്ത സുഹൃത്തായിരുന്ന ബിബിൻ ജോർജ്ജ് ആയിരുന്നു മറ്റൊരു തിരക്കഥാകൃത്ത്.
തുടർന്ന് കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ കൂടി താരം മലയാളത്തിൽ നായകനായി അരങ്ങേറുകയും ചെയ്തു. ഇപ്പോൾ താരത്തിന് ആൺകുട്ടീ പിറന്നിരിക്കുകയാണ്.
2020 ഫെബ്രുവരി 2 നു ആയിരുന്നു വിഷ്ണു വിന്റെ വിവാഹം. മകൻ പിറന്ന സന്തോഷത്തിൽ താരം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു. ഒരു ആൺകുട്ടിയും ഒരു അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു എന്നാണ്.