Malayali Live
Always Online, Always Live

ഗില്ലിയിൽ വിജയിയുടെ അനിയത്തി; ഗുണ്ടുമണിയായിരുന്ന നടിയുടെ പുത്തൻ ലുക്ക്; നാൻസിയുടെ വിശേഷങ്ങൾ ഇങ്ങനെ..!!

3,428

വിജയുടെ എക്കാലവും ഓർത്തിരിക്കുന്ന ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് തൃഷ നായികയായി എത്തിയ ഗില്ലി. വിജയിക്ക് കേരളത്തിൽ ആരാധകർ ഉണ്ടാക്കി കൊടുത്ത ചിത്രം കൂടി ആണ് ഗില്ലി. ധരണി സംവിധാനം ചെയ്തു 2004 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത് പ്രകാശ് രാജ് ആയിരുന്നു.

മഹേഷ് ബാബു നായകനായി എത്തിയ തെലുങ്ക് ചിത്രം ഒക്കഡുവിന്റെ തമിഴ് റീമേക്ക് കൂടി ആയിരുന്നു ഗില്ലി. ഗില്ലിയിൽ ഏറെ ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രം വിജയിയുമായി സഹോദരിയുടെ വേഷത്തിൽ എത്തിയ ഭുവി ആയിരുന്നു. ഗുണ്ടുമണിയും പഠിപ്പിസ്റ്റുമായ വേഷത്തിൽ എത്തിയ താരത്തിന്റെ വിജയിയുമായി ഉള്ള കെമിസട്രി ആരാധകർ ക്ക് ഏറെ ഇഷ്ടവും ആയിരുന്നു.

നാൻസി ജെന്നിഫർ എന്ന ബാലതാരം ആണ് ഭുവിയായി എത്തിയത്. ബാലതാരമായി നാൽപ്പതിൽ അധികം ചിത്രങ്ങളിൽ നാൻസി അഭിനയിച്ചിട്ടുണ്ട്. തോഴ എന്ന ചിത്രത്തിൽ നായിക ആയി അരങ്ങേറ്റം കുറിച്ച് എങ്കിൽ കൂടിയും വലിയ ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. നിരവധി ടി വി ഷോകളിൽ അവതാരകയായി താരം എത്തിയിട്ടുണ്ട്. ഇപ്പോൾ അഭിനേതാവ് എന്ന നിലയിൽ സിനിമ മേഖലയിൽ ഇല്ല എങ്കിൽ കൂടിയും സിനിമയിൽ സജീവമാണ് നാൻസി.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടി ആണ് ഇപ്പോൾ താരം. യൂട്യൂബ് വിഡിയോകൾ ചെയ്യാറുള്ള താരം ഒരു മലയാളി ആണെന്ന് മാസിലായത് അങ്ങനെ ആയിരുന്നു. മലയാളം കുക്കറി വിഡിയോകളും ഓണം ആഘോഷവും എല്ലാം താരം യൂട്യൂബിൽ പങ്കു വെക്കുന്നുണ്ട്. താരം ഇപ്പോൾ മെലിഞ്ഞു സുന്ദരി കൂടി ആയിട്ടുണ്ട്.