Malayali Live
Always Online, Always Live

മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതോടെ ഞാൻ ഭാഗ്യമില്ലാത്തവളായി; ഒറ്റ നിമിഷം കൊണ്ട് എനിക്ക് നഷ്ടമായത് 8 ചിത്രങ്ങൾ; വിദ്യ ബാലൻ..!!

6,257

പാരമ്പര്യം കൊണ്ട് താരരാജാക്കാന്മാർ വാഴുന്ന ബോളിവുഡ് സിനിമ ലോകത്തിൽ യാതൊരു പാരമ്പര്യവും ഇല്ലാതെ നടിയായി എത്തി സൂപ്പർ താരമായി വളർന്ന ആൾ ആണ് വിദ്യ ബാലൻ. ദേശിയ അവാർഡ് വരെ നേടിയ താരത്തിനോളം അഭിനയ മികവും താരമികവും ഉള്ള മറ്റൊരു താരം ഇല്ല എന്ന് വേണം പറയാൻ. എന്നാൽ വിദ്യ എന്ന താരം എത്തിയ വഴികൾ കഠിനമുള്ളത് തന്നെ ആയിരുന്നു.

കാരണം ആദ്യം അഭിനയിക്കാൻ ഇരുന്ന സിനിമ തന്നെ ഉപേക്ഷിക്കപ്പെട്ടു. തന്റെ സിനിമ ജീവിതം തുടക്കം മുതൽ ഇങ്ങനെ ആയിരുന്നു എന്ന് താരം ഇപ്പോൾ പറയുന്നു. ‘ആദ്യ സിനിമ മോഹന്ലാലിനൊപ്പം മലയാളത്തിലായിരുന്നു. ആദ്യ ഷെഡ്യൂൾ കഴിഞ്ഞതും ഒരുപാട് ഓഫറുകൾ വന്നു. ഏഴ്-എട്ട് സിനിമകളാണ് ലഭിച്ചത്. പക്ഷെ ആ സിനിമ മുടങ്ങി. ഇതോടെ വന്ന അവസരങ്ങളെല്ലാം നഷ്ടമായി. അതിൽ വലിയൊരു തമിഴ് ചിത്രവുമുണ്ടായിരുന്നു. എല്ലാത്തിൽ നിന്നും എന്നെ ഒഴിവാക്കി.

എനിക്ക് രാശിയില്ലെന്നായിരുന്നു പറഞ്ഞത് എന്നാൽ അത് വിഡ്ഢിത്തമാണ്. എനിക്ക് അതിലൊന്നും വിശ്വാസമില്ല. ഞാനൊരു അന്ധ വിശ്വാസിയല്ല. വിജയത്തിനോ പരാജയത്തിനോ ഒരാൾ കാരണമാകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചിലത് ശരിയാകും ചിലത് ശരിയാകില്ല’ വിദ്യ പറയുന്നു. സിനിമകളിൽ നിന്നും മാറ്റിയത് തന്നെ തകർത്തുവെന്നു വിദ്യ പറഞ്ഞു. തന്റെ അമർഷം തീർത്തത് അമ്മയോടായിരുന്നുവെന്നും വിദ്യ.

തന്നോട് പ്രാര്ഥിക്കാനായിരുന്നു അമ്മ പറഞ്ഞിരുന്നത്. എന്നാൽ ഞാൻ അമ്മയോട് ദേഷ്യപ്പെടുകയാണ് ചെയ്തത്. തന്റെ ഉള്ളില്‍ അത്രയും ദേഷ്യവും നിസഹായതയും നിറഞ്ഞിരുന്നുവെന്നും വിദ്യ പറയുന്നു. പ്രദീപ് സർക്കാരുമായി ഉള്ള കൂടിക്കാഴ്ചയാണ് ജീവിതം മാറ്റി മറിച്ചതെന്ന് വിദ്യ പറയുന്നു. അദ്ദേഹം യുഫോറിയയുടെ മ്യൂസിക് വീഡിയോയിൽ തന്നെ കാസ്റ്റ് ചെയ്തു. പിന്നീട് പരിനീതയിലും. പിന്നെ സിനിമകളില്‍ സജീവമായി മാറുകയായിരുന്നു വിദ്യ.