അതിനുശേഷം റൂമിലെത്തി ആരും കാണാതെ കരയുകയായിരുന്നു; വാനമ്പാടിയിലെ തംബുരുവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ..!!
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരം ആണ് സോന ജലീനാ. സോന ജലീനാ എന്ന് പറഞ്ഞാൽ ഒരുപക്ഷെ മലയാളികൾക്ക് മനസിലാവില്ല എന്നുള്ളതാണ് മറ്റൊരു സത്യം. എന്നാൽ വാനമ്പാടിയിലെ തംബുരുവും കുങ്കുമപ്പൂവിലെ കാർത്തു എന്ന് പറഞ്ഞാൽ മലയാളി മനസിലേക്ക് ഓടി എത്തും ആ കുട്ടിക്കുറുമ്പിയുടെ മുഖം. നല്ല ചുരുണ്ട മുടിയും വട്ട മുഖവും മുഖത്തെ നുണക്കുഴി കവിളും എല്ലാം അത്രക്ക് ഇഷ്ടം ആണ് മലയാളികൾക്ക് എന്ന് വേണം പറയാൻ.
വാനമ്പാടി എന്ന ആദിത്യൻ സംവിധാനം ചെയ്ത സീരിയലിൽ പത്മിനിയുടെയും മോഹൻ കുമാറിന്റെയും മകൾ തംബുരുവിന്റെ വേഷത്തിൽ ആണ് സോന സീരിയലിൽ എത്തിയത്. വാനമ്പാടി അവസാനിച്ചപ്പോൾ ആരാധകർക്കും പ്രേക്ഷകർക്കും ഏറ്റവും കൂടുതൽ മിസ് ചെയ്തത് തംബുരുവിനെ തന്നെ ആയിരുന്നു. എന്നാൽ അതെല്ലാം മറക്കാൻ വേണ്ടി താരം മൗനരാഗത്തിൽ വീണ്ടും ഒരു കാന്താരി പെണ്ണിന്റെ വേഷത്തിൽ പാറു ആയി എപ്പോൾ എത്തിയത്.
എന്തൊക്കെ ആയാലും വാനമ്പാടിയിലെ ഡാഡിയെയും മമ്മിയെയും തനിക്ക് ഇപ്പോഴും മിസ് ചെയ്യുന്നത് എന്നാണ് സോനാ കുറിച്ചത്. വാനമ്പാടി മൂന്നു വർഷം വീണ്ടു നിന്ന ജൈത്രയാത്ര ആയിരുന്നു. മമ്മിയായ പത്മിനിയുടെ വേഷത്തിൽ എത്തിയത് സുചിത്ര നായർ ആയിരുന്നു. അച്ഛനായി എത്തിയത് മോഹൻ കുമാറും. എന്നാൽ യഥാർത്ഥത്തിൽ കോവളം സ്വദേശി ആണ് സോനാ ജലീനാ. പ്രസന്ന – സുകു ദമ്പതികളുടെ മകൾ ആണ് സോനാ. മൂന്നാമത്തെ മകൾ.
കുങ്കുമപ്പൂവ് എന്ന സീരിയൽ വഴി ആണ് നാലര വയസ്സ് ഉള്ളപ്പോൾ സോനാ അഭിനയ ലോകത്തിൽ എത്തിയത് എങ്കിൽ പിന്നീട് വാനമ്പാടിയിലെ വേഷം ആണ് എന്നും മലയാളികൾക്ക് കൂടുതൽ ഇഷ്ടം ആയത്. കുങ്കുമപ്പൂവ് ആശ ശരത് അടക്കം ഉള്ള സീനിയർ താരങ്ങൾ ഉള്ള സീരിയലിൽ അഭിനയിച്ച ശേഷം താരം പിന്നീട് ചെയ്തത് ഒരു മലയാളം സിനിമയും ഒരു തമിഴ് സിനിമയും ആയിരുന്നു. പിന്നീട് ആണ് വാനമ്പാടി ചെയ്തത്.
വാനമ്പാടി പരമ്പരയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.. കരയുന്ന കണ്ണുകൾ നിറയുന്ന രംഗങ്ങളിൽ ഒന്നും തന്നെ ഞാൻ ഗ്ലിസറിൻ ഉപയോഗിച്ചട്ടില്ല. ഒറിജിനാലിറ്റി പോകാതെ ഇരിക്കാൻ ആണ് അങ്ങനെ ചെയ്തത്. മമ്മിയോട് സംസാരിക്കുന്ന രംഗങ്ങൾ ആണ് അവസാനം ചിത്രീകരണം നടത്തിയത്.
ആ സമയത്തു ഇമോഷണൽ ആയിരുന്നു. എല്ലാവരും സങ്കടത്തിൽ ആയിരുന്നു. ആ രംഗം കഴിഞ്ഞതോടെ എല്ലാവരും കയ്യടിച്ചു. ഞാൻ കരയും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ റൂമിൽ എത്തിയപ്പോൾ ആരും കാണാതെ കരയുക ആയിരുന്നു. മൂന്നര വർഷം ആ കുടുംബത്തിന് ഒപ്പം ആയിരുന്നു. – സോനാ ജലീന പറയുന്നു.