Malayali Live
Always Online, Always Live

ആ ഒരു ഭയം കാരണം ആണ് നയൻ‌താര അമ്പലത്തിൽ പോയത്; അല്ലാതെ വിഗ്നേഷിനെ വിവാഹം കഴിക്കാനല്ല; ഉർവശിയുടെ വെളിപ്പെടുത്തൽ..!!

3,336

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം ആണ് നയൻ‌താര. മലയാളത്തിൽ വലിയ വിജയങ്ങൾ നേടാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും തമിഴിൽ കൂടി ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരാൻ താരത്തിന് കഴിഞ്ഞു. സിനിമയിൽ താരപ്രഭയ്ക്ക് ഒപ്പം തന്നെ പ്രണയം വിവാഹം എന്നിവയെ കുറിച്ച് ഉള്ള ഗോസിപ്പുകൾ എന്നും സോഷ്യൽ മീഡിയയിൽ ട്രെന്റ് ആയി നിന്നു.

ഈ അടുത്ത കാലത്തിൽ വിഗ്നേഷ് ശിവൻ ഉം ഒന്നിച്ചുള്ള അംബാല ദർശനത്തിന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. ഇരുവരും ക്ഷേത്രത്തിൽ വിവാഹം കഴിച്ചു എന്ന് വരെ വാർത്ത വന്നിരുന്നു. എന്നാൽ ഇപ്പോൾ തമിഴകത്തിൽ തന്റെ വ്യത്യസ്തമായ അഭിനയ ശൈലികൾ കൊണ്ട് കയ്യടി നേടിയ ഉർവശി മനസ് തുറക്കുകയാണ് നയൻതാര അമ്പലത്തിൽ പോയ കാരണങ്ങൾ അടക്കം പറഞ്ഞു കൊണ്ട്. പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ.

ജാതക പ്രകാരം നയൻതാരയ്ക്ക് വിഗ്നേഷ് ശിവനെ വിവാഹം കഴിക്കാൻ ചില വഴിപാടുകൾ ഉണ്ട് എന്നും അതിനായി ആണ് അമ്പലങ്ങൾ കയറി ഇറങ്ങുന്നത് എന്നും ആയിരുന്നു അവസാനം പ്രചരിച്ച വാർത്ത. എന്നാൽ നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിൾ വളരെ പ്രധാനപ്പെട്ട റോളിൽ ഉർവശിയും എത്തിയിരുന്നു.

നയൻതാര ആണ് തന്റെ പേര് നിർദ്ദേശിച്ചത് എന്ന് ഉർവശി പറയുന്നു. മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിൽ ദൈവമായിട്ടാണ് നയൻസ് എത്തുന്നത്. സിനിമയ്ക്ക് വേണ്ടി ചിത്രീകരണ കാലം മുഴുവൻ നയൻ മത്സ്യ – മാംസാതികൾ ഉപേക്ഷിച്ചു കൊണ്ട് വ്രതം അനുഷ്ടിച്ചിരുന്നു എന്നും ഉർവശി പറയുന്നു.

ഒട്ടേറെ ചിത്രങ്ങളിൽ ഗ്ലാമർ റോളുകൾ ചെയ്തതിനാൽ ദേവിയായി അഭിനയിക്കുമ്പോൾ ആളുകൾ വിമർശിക്കുമോ എന്ന ഭയം നയൻതാരയ്ക്ക് ഉണ്ടായിയുന്നു. അതിനാൽ ദേവിയുടെ വേഷം ധരിക്കുന്നതിന് മുന്നേ തന്നെ മൂക്കുത്തി അമ്മന്റെ ക്ഷേത്രത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നയൻതാര ദർശനം നടത്തിയിട്ടുണ്ട് എന്ന് ഉർവശി വെളിപ്പെടുത്തി.

നയൻതാരയ്ക്ക് കൂട്ടു പോയതാണ് കാമുകനും സംവിധായകനുമായ വിഗ്നേഷ് ശിവൻ പോയത്. എന്നാൽ പാപ്പാരാസികൾ ഈ യാത്രയെ നയൻതാരയുടെ വിവാഹം ആയി ആയിരുന്നു പറഞ്ഞു പരത്തിയത്. തമിഴ് മാധ്യമങ്ങൾ ഈ വാർത്ത ആഘോഷം ആക്കിയിരുന്നു.