ട്വന്റി ട്വന്റി എന്ന സിനിമകൊണ്ട് രക്ഷപെട്ടത് ദിലീപ് മാത്രം; മമ്മൂട്ടിയുടെ ആഗ്രഹം നടത്താൻ ദിലീപ് സമ്മതിച്ചില്ല; ഇടവേള ബാബു പറയുന്നു..!!
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മ വീണ്ടും ഒരു സിനിമ എല്ലാ താരങ്ങളെയും ഒന്നിപ്പിച്ചു എടുക്കാൻ ശ്രമം നടത്തിയപ്പോൾ വിവാദങ്ങളുടെ കെട്ടുകഥകൾ ആണ് ഇപ്പോൾ അമ്മ ജെനെറൽ സെക്രട്ടറി ഇടവേള ബാബു പറയുന്നത്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ബാബുവിന്റെ വെളിപ്പെടുത്തൽ.
ഉദയ കൃഷ്ണ സിബി കെ തോമസ് എന്നിവരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത 20 ട്വന്റി റിലീസ് ചെയ്തത് 2008 ൽ ആയിരുന്നു. അതെ മാതൃകയിൽ മറ്റൊരു സിനിമ ചെയ്യാൻ ഉള്ള തീരുമാനത്തിൽ ആണ് താര സംഘടനയായ അമ്മ എന്ന് ഇടവേള ബാബു പറയുന്നു. അന്ന് ദിലീപ് ആയിരുന്നു അമ്മക്ക് വേണ്ടി സിനിമ നിർമ്മിച്ചത്. മലയാളത്തിലെ സൂപ്പർ താരങ്ങൾ എല്ലാവരും താനെ ചിത്രത്തിന്റെ ഭാഗമായി.
20 ട്വന്റി ചെയ്തപ്പോൾ രക്ഷപ്പെട്ടത് അമ്മയല്ല
എന്നാൽ 2008 ൽ ആ സിനിമ പുറത്തു വരുമ്പോൾ ലാഭം ഉണ്ടാക്കിയത് ദിലീപ് മാത്രം ആയിരുന്നു എന്നാണ് ഇപ്പോൾ ഇടവേള ബാബു പറയുന്നത്. അമ്മയുടെ നേതൃത്വത്തിൽ വീണ്ടും സിനിമയൊരുങ്ങുമ്പോൾ താരങ്ങളായി ആരൊക്കെയാണ് എത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്ന്നിരുന്നു. ഭാവന ഈ സിനിമയിലുണ്ടാവില്ല. മരിച്ച് പോയവരെ തിരികെ കൊണ്ടുവരുന്നത് പോലെയാവും അത്.
അമ്മയില്‍ അംഗമല്ല ഭാവന ഇപ്പോൾ. ട്വന്റി ട്വന്റിയിൽ നല്ല റോൾ ഭാവന ചെയ്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അംഗത്വമില്ലാത്തതിനാൽ അവരെ ഉൾപ്പെടുത്താനാകില്ല. ട്വന്‍റി ട്വന്‍റി കൊണ്ട് ദിലീപാണ് രക്ഷപ്പെട്ടത്. ഞങ്ങളെല്ലാം തെണ്ടി തെണ്ടിയായെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്. മലയാള സിനിമയിലെ മിക്ക താരങ്ങളും ട്വന്‍റി ട്വന്‍റിയിലുണ്ടായിരുന്നുവെങ്കിലും നെടുമുടി വേണുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന് യോജിച്ച കഥാപാത്രങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും ഇടവേള ബാബു പറയുന്നു.
മമ്മൂട്ടിയുടെ ആഗ്രഹം
ട്വന്‍റി ട്വന്‍റിയിൽ വില്ലൻ റോളിൽ എത്താനായിരുന്നു മമ്മൂട്ടിയുടെ ആഗ്രഹം. അത് അദ്ദേഹം എന്നോട് പറയുകയും ചെയ്തു. അത് കേട്ടപ്പോള്‍ ഞാൻ ഞെട്ടിപ്പോയി. ഇക്കാര്യം പറഞ്ഞത് ദിലീപിന്‍റേയും ജോഷി സാറിന്‍റെയും അടുത്ത് ഞാൻ എത്തിയപ്പോൾ അവർ എന്നെ ഓടിക്കുകയായിരുന്നു. കഥ നോക്കിയിട്ടാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും ഇടവേള ബാബു പറയുന്നു.
പ്രതിഫലം നൽകും
അതെ സമയം ഭാവനക്ക് എതിരെ മോശം പരാമർശം നടത്തിയതിന് പിന്നാലെ പാർവതി തിരുവോത്ത് അമ്മ സംഘടനയിൽ നിന്നും രാജി വെച്ചത് ആയി പ്രഖ്യാപിച്ചു. ഇത്തവണ പ്രതിഫലം നൽകി ആയിരിക്കും താരങ്ങളെ ചിത്രത്തിൽ കൊണ്ട് വരുക എന്ന് ഇടവേള ബാബു പറയുന്നു. ഒരു കോടി വാങ്ങുന്നയാൾക്ക് 15 – 25 ലക്ഷം എങ്കിലും കൊടുക്കുകയുള്ളുവെന്നും ഇടവേള ബാബു പറഞ്ഞു. അമ്മ രൂപീകരിച്ച് 25 വർഷം തികയുകയാണ്. കൊച്ചിയിൽ സംഘടനക്കായി ഒരു ഓഫിസ് നിര്മ്മിക്കുണ്ട്.
ഇതിന് കൂടിയാണ് സിനിമ ചെയ്യാം എന്ന ആലോചനയിലേക്ക് എത്തിയത്. അമ്മയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇപ്പോൾ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് ഒടിടി പ്ലാറ്റ് ഫോമിൽ വിൽക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മയിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന ആരോപണത്തെ ബാബു തള്ളിക്കളഞ്ഞു. അമ്മയിൽ നാനൂറിലധികം ആളുകളുണ്ടെന്നും സ്ത്രീ വിരുദ്ധത ഉണ്ടോയെന്ന് അവരിൽ ആരെങ്കിലും പറയട്ടെയെന്നും പറഞ്ഞ ബാബു സ്ത്രീകൾക്ക് വസ്ത്രം മാറാൻ തങ്ങൾ കള്ളിമുണ്ട് പിടിച്ച് നിന്ന കാലമുണ്ടായിരുന്നെന്നും വ്യക്തമാക്കി.
ഡബ്ല്യുസിസി വിവാദം
ഡബ്ല്യുസിസിയുടെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അത് കുറച്ച് ആളുകൾ പറയുന്നതല്ലേയെന്നും നമ്മൾ അവരെ ബഹുമാനിച്ചില്ല എന്ന് ആരേലും പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ഭരണഘടനയിൽ മാറ്റം വരുത്തിയിരുന്നു. നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മൂന്ന് സ്ത്രീകൾ ആണെങ്കിൽ അത് നാലാക്കി മാറ്റിയിട്ടുണ്ട്. അടുത്ത വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും. മൂന്ന് സ്ത്രീകളെ തന്നെ നിലവിൽ കിട്ടാൻ പാടാണ്. പലരും ഇത്തരം സംഘടനാ കാര്യങ്ങൾക്ക് ഒന്നും വരുന്നില്ലെന്നും, കാര്യങ്ങൾ നടത്താൻ ആരുമില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.