Malayali Live
Always Online, Always Live

തമിഴ് സിനിമക്ക് വേണ്ടി തീയറ്റർ തുറക്കുന്നത് ശരിയല്ലെന്ന് ദിലീപ്; ഫിയോക്കിന്റെ തീരുമാനം ഇങ്ങനെ..!!

3,707

വിജയ് പടം പൊങ്കലിന് റിലീസ് ചെയ്യാൻ ഇരിക്കെ കേരളത്തിൽ ജനുവരി അഞ്ചാം തീയതി മുതൽ തീയറ്റർ തുറക്കാൻ കേരളം സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ഈ വാർത്ത വന്നതിന് പിന്നാലെ മുതൽ തീയറ്റർ തുറന്നാലും സിനിമ കൊടുക്കില്ല എന്ന നിലപാടിൽ ആയിരുന്നു വിതരണക്കാർ. ഇപ്പോൾ വീണ്ടും സിനിമ റിലീസ് ചെയ്യുന്നതിന് തീരുമാനം എടുക്കുന്നതിനായി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിളിച്ച യോഗത്തിൽ ആണ് ഇപ്പോൾ തീയറ്റർ തുടക്കണ്ട എന്ന തീരുമാനം ആയത്.

ഭൂരിഭാഗം ഉടമകളും തീയറ്റർ തുറക്കണം എന്നുള്ള ആവശ്യവുമായി നിന്ന് എങ്കിൽ കൂടിയും ആന്റണി പെരുമ്പാവൂർ , ദിലീപ് എന്നിവർ ആണ് തീയറ്റർ തുറക്കേണ്ട എന്ന നിലപാട് എടുത്തത്. തമിഴ് സിനിമക്ക് വേണ്ടി തീയറ്ററുകൾ ഇപ്പോൾ തുറന്നാൽ ഉള്ള ഭവിഷ്യത്തുകൾ വലുത് ആയിരിക്കും എന്നും നമ്മുടെ മലയാളം സിനിമകൾ റിലീസ് ചെയ്യുന്നതിന് വേണ്ടി ആണ് നിർമാതാക്കൾ അടക്കം ഉള്ളവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത് എന്നുള്ളത് ഓർക്കണം എന്നും ദിലീപ് കൂട്ടിച്ചേർത്തു.

സർക്കാരിന് മുന്നിൽ വെച്ച ഉപാധികൾ അംഗീകരിക്കാതെ തീയറ്റർ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര യോഗത്തിലും തീരുമാനമായിരുന്നു. ലൈസൻസ് കാലാവധി 6 മാസത്തേക്ക് നീട്ടുക തീയറ്റർ സജ്ജീകരിക്കാൻ ഒരാഴ്ച്ചയെങ്കിലും സമയം അനുവതിക്കണം തുടങ്ങിയവയാണ് നിര്മാതാകകളും വിതരണക്കാരും മുന്നോട്ട് വെച്ച ഉപാധികൾ. ജനുവരി അഞ്ചു മുതൽ സിനിമാ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ ആണ് സർക്കാർ അനുമതി നൽകിയത്.

സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയിൽ മാത്രമാണ് പ്രവർത്തിക്കാൻ പാടുള്ളൂ, കർശനമായ കൊവിഡ് മാനധണ്ഡങ്ങളോടെ പ്രവർത്തിക്കാത്ത തീയറ്ററുകൾക്ക് എതിരെ കർശനമായ നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു.